തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 29,590 കി മി റോഡുകളിൽ പകുതി റോഡുകളും ഉയർന്ന നിലവാരമുള്ള ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയർത്തിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ചാലക്കുടി നഗരസഭയെയും മേലൂർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കല്ലുകുത്തി മുതൽ ഓൾഡ് എൻ എച്ച് വരെ നീളുന്ന റോഡ് ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
റണ്ണിംങ് കോൺട്രാക്റ്റ് സംവിധാനത്തിലൂടെയുള്ള റോഡ് പരിപാലനം തുടർന്ന് കൊണ്ട് പോകുമെന്നും ജനങ്ങൾക്ക് പരിശോധിക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കി സുതാര്യത ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
മൂന്ന് കിലോമീറ്റർ ദൂരമുള്ള റോഡ് 2.62 കോടി രൂപ ചെലവിലാണ് ബി എം ആന്റ് ബി സി നിലാവാരത്തിൽ നിർമ്മിച്ചത്. ചടങ്ങിന്റെ അധ്യക്ഷത വഹിച്ച സനീഷ്‌കുമാർ ജോസഫ് എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്തു.
ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, നഗരസഭ വൈസ് ചെയർപേഴ്‌സൺ ആലിസ് ഷിബു, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യൻ, കൗൺസിലർമാരായ ബിജു എസ് ചിറയത്ത്, അനിൽകുമാർ എം എം, സിന്ധു ലോജു, ബ്ലോക്ക് പഞ്ചായത്തംഗം വനജ ദിവാകരൻ, പഞ്ചായത്തംഗം ഷീജ പോളി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയർ സനൽ തോമസ്, ഓവർസിയർ സി ബി ദീപക് തുടങ്ങിയവർ പങ്കെടുത്തു.
Read Also: മഥുര ട്രെയിന്‍ അപകടത്തിന് പിന്നില്‍ ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗം: തെളിവുകള്‍ പുറത്ത്
Post Your Comments