ദുബായ് : മസാജ് ചെയ്ത് കൊടുക്കുമെന്ന് പരസ്യം നല്‍കി ഇരകളെ വീഴ്ത്തി അവരില്‍ നിന്ന് പണവും സ്വര്‍ണവും കവരുന്ന സ്ത്രീകളടക്കമുള്ള സംഘം പൊലീസ് അറസ്റ്റിലായി. മൂന്ന് നൈജീരിയന്‍ സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്.
ദുബായില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരസ്യം കണ്ട് മസാജിനായി എത്തിയ ടുണീഷ്യന്‍ യുവാവാണ് ഇവരുടെ ചതിയില്‍ അകപ്പെട്ടത്. നൈജീരിയന്‍ യുവതികള്‍ വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റിലേയ്ക്കാണ് മസാജിനായി ഇരകളെ എത്തിച്ചിരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് രാത്രിയില്‍ ടുണീഷ്യന്‍ യുവാവ് മസാജിനായി ഫ്‌ളാറ്റിലെത്തി. ഫോണില്‍ വിളിച്ച് വാട്‌സ് ആപ്പില്‍ ലൊക്കേഷന്‍ അയച്ച് തന്നാണ് താനവിടെ എത്തിയത്. ഫ്‌ളാറ്റിലെ മുറിയിലേയ്ക്ക് പ്രവേശിച്ച ഉടന്‍ ഒരു യുവതി വാതില്‍ ലോക്ക് ചെയ്ത് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരന്നു. തുടര്‍ന്ന് തന്നെ വിവസ്ത്രനാക്കി യുവതികള്‍ക്കൊപ്പം പല പോസുകളില്‍ വീഡിയോയും ഫോട്ടോകളും പകര്‍ത്തി. തുടര്‍ന്ന് തന്റെ കൈവശമുള്ള 1,000 ദിര്‍ഹം തട്ടിയെടുത്തു. എടിഎം കാര്‍ഡ് കൈവശപ്പെടുത്തുകയും പിന്‍ നമ്പര്‍ ചോദിക്കുകയും ചെയ്തു. പിന്‍നമ്പര്‍ നല്‍കിയില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അപ്പ്‌ലോഡ് ചെയ്യുമെന്നും തന്റെ ജോലിസ്ഥലത്തേയ്ക്ക് ഈ ദൃശ്യങ്ങള്‍ കൊടുത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് താന്‍ എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ നല്‍കുകയും അവര്‍ 90,000 ദിര്‍ഹം പിന്‍വലിയ്ക്കുകയും ചെയ്തു.
പുറത്തുപറഞ്ഞാല്‍ ഈ വീഡിയോ പുറത്തുകാണിയ്ക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് എന്നെ തിരിച്ചയച്ചത്. എന്നാല്‍ രണ്ട് ദിവസത്തിനു ശേഷം താന്‍ ജബല്‍ അലി പൊലീസ് സ്റ്റേഷനില്‍ ഈ സംഭവത്തെ കുറിച്ച് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയന്‍ സംഘം പൊലീസ് വലയിലായത്.
Post Your Comments