ജംഷഡ്പൂര്‍•മുതിർന്ന ജെഎംഎം നേതാവും പാർട്ടിയുടെ മുൻ ജില്ലാ വൈസ് പ്രസിഡന്റുമായ ഫൈസൽ ഖാനും മറ്റ് അംഗങ്ങളും ബി.ജെ.പിയില്‍ ചേര്‍ന്നു. മന്ത്രി സരിയു റോയ് അവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് പ്രാഥമിക അംഗത്വം നൽകി. ജെഎംഎം നേതാവ് ഹിദായത്തുല്ല ഖാന്റെ സഹോദരനാണ് ഫൈസൽ ഖാൻ. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫൈസൽ ബി.ജെ.പിയിൽ ചേരുന്നത് ഒരു സുപ്രധാന രാഷ്ട്രീയ സംഭവ വികാസമായി വിലയിരുത്തപ്പെടുന്നു.
‘ഫൈസൽ ഖാന് ആമുഖം ആവശ്യമില്ല. ഞങ്ങൾ വളരെക്കാലമായി സുഹൃത്തുക്കളാണ്. ബിജെപി നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്, അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ചരിത്രപരമാണ്. ഇത് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്, മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരുന്നതിന്റെ കാരണം ഇതാണ്. ‘ -ഫൈസല്‍ ഖാനെ സ്വാഗതം ചെയ്തുകൊണ്ട് സരിയു റോയ് പറഞ്ഞു.
സത്യദേവ് സർക്കാർ, ജോയ് ജീത് സിക്കന്ദർ, ബിഭുതി കുമാർ മല്ലിക്, ഫൈസൽ അലി, റാസോ ബെഹ്റ, സഞ്ജയ് സിംഗ്, തുളസി ദാസ്, ശിവം മർമു, സോനു സർദാർ, ശുഭം കുമാർ, ആദേഷ് കുമാർ സിംഗ്, അർജുൻ മഖ്, കാളിചരൻ എംഡി സുബർ തുടങ്ങിയവരാണ് ഫൈസല്‍ ഖാനൊപ്പം ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറിയത്.
Post Your Comments