Latest NewsUAENewsGulf

ദുബായ് വിമാനത്തവാളത്തിൽ യാത്രക്കാരന്റെ ബാഗിൽ നിന്നും മാങ്ങ മോഷ്ടിച്ച ഇന്ത്യൻ ജീവനക്കാരന് ശിക്ഷ വിധിച്ചു

ദുബായ് : യാത്രക്കാരന്റെ ബാഗിൽ നിന്നും രണ്ടു മാങ്ങ മോഷ്ടിച്ച സംഭവത്തിൽ ദുബായ് വിമാനത്തവാളത്തിലെ ഇന്ത്യൻ ജീവനക്കാരന് ശിക്ഷ വിധിച്ചു. മൂന്ന് മാസത്തെ ജയിൽ ശിക്ഷയും 5,000 ദിർഹമാവുമാണ് പിഴയുമാണ് കോടതി ലഗേജ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 27കാരനായ യുവാവിന് വിധിച്ചത്. ശേഷം നാടുകടത്താനും ഉത്തരവിലുണ്ട്. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളിൽ അപ്പീൽ നല്കാൻ അവസരമുണ്ട്.

Also read : ക്യാന്‍സറിനെ തടയാം ഈ പഴങ്ങള്‍ കഴിച്ചോളൂ…

2017 ഓഗസ്റ്റ് 11ആണ് കേസിനാസ്പദമായ സംഭവം. തുടർന്ന് ലഭിച്ച പരാതിയിൽ 2018 ഏപ്രിലിൽ പോലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. വിമാനത്താവളത്തിൽ ടെർമിനൽ മൂന്നിലെ ലഗേജ് വിഭാഗത്തില്‍ ജോലി ചെയ്യവേ ദാഹം സഹിക്കവയ്യാതെ ഇന്ത്യയിലേക്കുള്ള ഫ്രൂട്ട് ബോക്സിൽ നിന്നും രണ്ടു മാങ്ങ മോഷ്ടിക്കുകയായരുന്നുവെന്ന് പറഞ്ഞ് ഇയാൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും യാത്രക്കാരന്റെ ലഗേജ് തുറന്ന് മോഷ്ടിക്കുന്നത് താൻ കണ്ടതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button