വാഷിങ്ടണ്‍: യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ നിസ്‌കരിച്ചതിനെ തുടര്‍ന്ന് സര്‍വ്വീസ് റദ്ദാക്കി. യുഎസ് വിമാനത്തിനുള്ളില്‍ രണ്ട് മുസ്ലിം യാത്രികര്‍ നിസ്‌കരിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരിഭ്രാന്തരാവുകയും സര്‍വ്വീസ് റദ്ദാക്കുകയുമായിരുന്നു. ബര്‍മിങ്ഹാമില്‍ നിന്ന് ഡള്ളാസിലേക്കുള്ള വിമാനമാണ് അടിയയന്തിരമായി റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങളാലാണ് സര്‍വ്വീസ് റദ്ദാക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ALSO READ: മരട് ഫ്ലാറ്റ് കേസ് ; സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി : ഉത്തരവ് വെള്ളിയാഴ്ച
അബ്ദറൂഫ് അല്‍ഖവല്‍ദേ, ഇസാം അബ്ദള്ള എന്നീ രണ്ടു യാത്രികരാണ് വിമാനത്തിനുള്ളില്‍ നിസ്‌കരിച്ചത്. രണ്ടായി ടിക്കറ്റ് ബുക്ക് ചെയ്ത ഇരുവരും ഒന്നിച്ച് നിസ്‌കരിച്ചതാണ് ജീവനക്കാരില്‍ സംശയത്തിനിടയാക്കിയത്. ഇവരില്‍ ഒരാള്‍ ടോയ്ലറ്റില്‍ ഏറെനേരം ചെലവഴിച്ചതും രണ്ടുതവണ ഫ്ളഷ് ചെയ്തതും സംശയം ഉയര്‍ത്തി. ഇതോടെ സര്‍വ്വീസ് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമാണിതെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാം റിലേഷന്‍സ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അബ്ദള്ള അറിയിച്ചു. വിമാനത്തില്‍ നടന്ന സംഭവം തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കിയെന്നും മാനസികസമ്മര്‍ദ്ദം കാരണം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ALSO READ: വീട്ടില്‍ ആകെ ഉപയോഗിക്കുന്നത് 3 ബള്‍ബുകള്‍ മാത്രം; ബില്ല് വന്നതാകട്ടെ 5567 രൂപയും
സാങ്കേതിക തകരാര്‍ കാരണം വിമാനം വൈകുമെന്ന് അറിയിച്ച് നിരവധി തവണ അനൗണ്‍സ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് താന്‍ ടോയ്ലറ്റിലേക്ക് പോയതെന്നും അവിടെ നിന്നും തിരികെ എത്തിയപ്പോള്‍ ഡോര്‍ പുറത്തുനിന്ന് ലോക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും അബ്ദുള്ള പറയുന്നു. ഏറെതവണ ആവശ്യപ്പെട്ടശേഷമാണ് ഫ്ളൈറ്റ് അറ്റന്‍ഡന്റ് ഡോര്‍ തുറക്കാന്‍ തയ്യാറായത്. ഈ സംഭവം തന്നെ ശരിക്കും ഞെട്ടിച്ചു. പിന്നീട് സീറ്റില്‍ പോയി ഇരുന്നെങ്കിലും വിമാനത്തിന്റെ സര്‍വ്വീസ് റദ്ദാക്കുന്നതായി അറിയിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവളത്തില്‍ എത്തിയതുമുതല്‍ സുരക്ഷാ ജീവനക്കാരും മറ്റും തന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും എവിടേക്ക് തിരിഞ്ഞാലും അവര്‍ പിന്നാലെ ഉണ്ടായിരുന്നുവെന്നും അബ്ദുള്ള പറയുന്നു. ഇതിനിടയില്‍ വിമാനത്താവളത്തിലെ പോലീസുകാരും എഫ്ബിഐ ഏജന്റും തന്നെ സമീപിച്ച് കൂടുതല്‍ സംസാരിക്കാനുണ്ടെന്നും സെക്യൂരിട്ടി ഏരിയയിലേക്ക് വരണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കി. അന്വേഷണ സംഘം വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിനെ തുടന്നാണ് വിട്ടയയ്ച്ചതെന്നും അബ്ദള്ള മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: പാലാ വിധിയെഴുതുന്നു; പോളിങ്ങ് ദിനത്തിലും തമ്മില്‍തല്ലി കേരള കോണ്‍ഗ്രസ് നേതാക്കള്‍
Post Your Comments