Latest NewsIndiaNews

ആരോഗ്യമന്ത്രിയുടെ വീട്ടില്‍ മോഷണം; പോലീസിനെതിരെ മന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദര്‍ ജെയിന്റെ വീട്ടില്‍ മോഷണം. മന്ത്രിയുടെ സരസ്വതി വിഹാറിലെ വസതിയിലാണ് മോഷണം നടന്നത്. സംഭവത്തെ കുറിച്ച് മന്ത്രി തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്. മോഷ്ടാക്കള്‍ അതിക്രമച്ചു കയറി വീട്ടുസാധനങ്ങളും ഉപകരണങ്ങളും മോഷ്ടിച്ചെന്ന് സത്യേന്ദര്‍ ജെയിന്‍ പറയുന്നു.

കള്ളന്‍മാര്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും പോലീസിനെ ഭയമില്ലാതായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വീടിനുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലുള്ള ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ മോഷ്ടാക്കള്‍ മണിക്കൂറുകളോളം പരിശോധന നടത്തിയതായും മന്ത്രി പറയുന്നു.

കഴിഞ്ഞ 6 മാസങ്ങളായി പൂട്ടിയിട്ടിരുന്ന വീടിന്റെ പ്രധാന കവാടം തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് മന്ത്രിയെ വിവരമറിയിച്ചത്. അടുക്കളയിലെയും ശുചിമറിയിലെയും ടാപ്പുകളും അലങ്കാര വസ്തുക്കളുമാണ് മോഷണം പോയത്. അതേസമയം മന്ത്രിയുടെ പരാതി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button