Latest NewsCricketNewsIndiaSports

ഇന്ത്യന്‍ ജേഴ്‌സിയില്‍ രോഹിത് സ്വന്തമാക്കിയത് ഈ റെക്കോര്‍ഡ് നേട്ടം

ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ വളരെ മോശം ഫോമിലായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി20യില്‍ ആകെ ഒമ്പത് റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. എന്നാല്‍ ഇന്ത്യന്‍ ജേഴ്സിയില്‍ മറ്റൊരു റെക്കോഡ് രോഹിത്ത് സ്വന്തമാക്കിയിരുന്നു.

ALSO READ: ബേക്കറിയുടെ മറവില്‍ മദ്യവില്‍പ്പന, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിരം എത്തുന്നു; ഒടുവില്‍ പ്രതി പിടിയിലായതിങ്ങനെ

ഇന്ത്യന്‍ ജേഴ്സിയില്‍ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച താരങ്ങളില്‍ ഒരാളായിരിക്കുകയാണ് രോഹിത്. ഇക്കാര്യത്തില്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്ക് ഒപ്പമെത്തിയിരിക്കുകയാണ് രോഹിത് ഇപ്പോള്‍. ഇരുവരും 98 മത്സരങ്ങളാണ് ഇന്ത്യക്കായി കളിച്ചിരിക്കുന്നത്. 78 മത്സരങ്ങള്‍ കളിച്ച സുരേഷ് റെയ്‌നയാണ് ഇവര്‍ക്ക് പിന്നിലുള്ള താരം. ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോലിയാകട്ടെ 72 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

ALSO READ: ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവിന്റെ ജീവന്‍ രക്ഷിച്ചത് രണ്ടുവയസുകാരനായ മകന്‍; സംഭവം ഇങ്ങനെ

ട്വന്റി ട്വന്റിയില്‍ 2443 റണ്‍സാണ് ഇതുവരെ രോഹിത് ശര്‍മയുടെ സമ്പാദ്യം. ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട് രോഹിത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഒന്നാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button