![periya murder](/wp-content/uploads/2019/05/periya.jpg)
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമന് ക്ലീൻ ചിറ്റ്. പ്രതി സജി ജോർജ്ജിനെ കെ.വി.കുഞ്ഞിരാമൻ സഹായിച്ചതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
വിപിപി മുസ്തഫയുടെ പ്രസംഗത്തിന് തെളിവില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. സിപിഎം ജില്ലാ നേതൃത്വത്തിന് കല്യോട്ടെ കോൺഗ്രസുകാരുമായി വിരോധമുണ്ടെന്ന വാദം തെറ്റെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ പറഞ്ഞു. മുഖ്യപ്രതി പീതാംബരന്റെ വ്യക്തിവിരോധം മാത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. തന്നെ മർദിച്ചതിലുള്ള വിരോധത്തിൽ തനിക്ക് അടുപ്പമുള്ള സിപിഎം പ്രവർത്തകർക്കൊപ്പം ചേർന്ന് കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
ALSO READ: ഓഹരി വിപണി : വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നും, സുബീഷിനെതിരെ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ലെന്നും ജാമ്യാപേക്ഷയിൽ ഹാജരായ ആളൂർ കോടതിയിൽ വാദിച്ചു. ഒന്നാം പ്രതി പീതാംബരന് വേണ്ടിയും ഹാജരായേക്കുമെന്ന് ആളൂർ കൂട്ടിച്ചേർത്തു. സംഭവം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷം ജില്ല കോടതിയിൽ സുബീഷ് സമർപ്പിച്ച ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് അഡ്വ.ആളൂർ കോടതിയിൽ ഹാജരായത്.
Post Your Comments