പാലായിൽ വോട്ടെടുപ്പ് ആരംഭിച്ചു. 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് ടോമും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി.കാപ്പനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി എന്‍.ഹരിയുമാണു ജനവിധി തേടുന്ന പ്രമുഖര്‍. 10 സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. 27നാണ് വോട്ടെണ്ണല്‍.
Read also: ഗള്‍ഫ് മേഖലയില്‍ സമാധാനം കൈവരിയ്ക്കുന്നതിനെ കുറിച്ച് ഇറാന്‍
അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. എം3 മെഷീനിൽ എപ്പോൾ വോട്ടിങ് തുടങ്ങി, എപ്പോൾ പൂർത്തിയായി എന്നെല്ലാം വ്യക്തമാക്കാൻ ക്ലോക്കും അധികമായുണ്ട്. യന്ത്രത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ എന്താണ് തകരാർ എന്നു ഡിസ്പ്ലേ ബോർഡിൽ തെളിയുകയും ചെയ്യും.
Read also: മരട് ഫ്‌ളാറ്റ് പ്രശ്‍നം: ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് സുപ്രീംകോടതിയിൽ
തിരഞ്ഞെടുപ്പിന്റെ ഭാഗമായി വൻ സുരക്ഷയാണ് മണ്ഡലത്തിൽ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 6 വരെ ജില്ലയിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി. പാലാ നിയോജക മണ്ഡലത്തിൽ വോട്ടവകാശമുള്ള മുഴുവൻ സർക്കാർ ജീവനക്കാർക്കും വേതനത്തോടെ അവധിയും അനുവദിച്ചിട്ടുണ്ട്.
Post Your Comments