KeralaLatest NewsNews

പാലായില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവം: കൊലപാതക കാരണം തേടി പൊലീസ്

കോട്ടയം:  പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ കാരണം തേടി പൊലീസ്. ഭാര്യയെയും മൂന്ന് മക്കളെയും ഗ്യഹനാഥന്‍ കൊലപ്പെടുത്തിയത് എന്തിനാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടില്‍ നിന്നും ചില കുറിപ്പുകള്‍ ലഭിച്ചെങ്കിലും കൊലപാതക കാരണം വ്യക്തമല്ല.

Read Also; കണ്ണൂരില്‍ സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികള്‍

കോട്ടയം പൂവരണി സ്വദേശി ജെയ്‌സണ്‍ തോമസാണ് ഭാര്യയെയും മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ജെയ്‌സണെ കൊലയ്ക്ക് പ്രേരിപ്പിച്ച ഘടകം എന്താണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സുഹൃത്തുകളോട് പണം വായ്പ ചോദിക്കുന്നത് പതിവായിരുന്നെങ്കിലും, ജെയ്‌സണ് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് നിഗമനം. കൊല ചെയ്യുമ്പോള്‍ മദ്യപിച്ചിരുന്നതായും കണ്ടെത്താനായിട്ടില്ല.

ഉറങ്ങി കിടന്ന ഭാര്യയെ ആദ്യം തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കുട്ടികളെ കൊന്നത്. ഇതിന് ശേഷം ഫേസ്ബുക്കിലെ മുഖചിത്രം മാറ്റി, കുടുംബ ഫോട്ടോയും പോസ്റ്റ് ചെയ്തു. ഒരു രാത്രി മുഴുവന്‍ വീട്ടില്‍ തങ്ങിയ ശേഷമാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ സഹോദരനെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ ജെയ്‌സണ്‍ ആവശ്യപ്പെട്ടത്. ചേട്ടന്‍ വീട്ടില്‍ എത്തുമ്പോള്‍ ജെയ്‌സണ്‍ ആത്മഹത്യ ചെയ്തിരുന്നു. വീട്ടിലെ മുറിക്കുള്ളില്‍ നിന്നും ചില കുറിപ്പുകള്‍ ലഭിച്ചെങ്കിലും കൊലപാതക കാരണം കുറിപ്പില്‍ സൂചിപ്പിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ബന്ധുമിത്രാദികളുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button