ടെഹ്‌റാന്‍ : ഗള്‍ഫ് മേഖലയില്‍ സമാധാനം കൈവരിയ്ക്കുന്നതിനെ കുറിച്ച് ഇറാന്‍ . അമേരിക്കയുടേത് ഉള്‍പ്പെടെ മുഴുവന്‍ വിദേശ സൈന്യവും ഗള്‍ഫ് മേഖല വിടാതെ സമാധാനം പുലരില്ലെന്ന് ഇറാന്‍. സൗദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളുമായി സുരക്ഷാ സഹകരണ ഉടമ്പടിക്ക് സന്നദ്ധമാണെന്നും ഇറാന്‍ നേതൃത്വം വ്യക്തമാക്കി. വാര്‍ഷിക സൈനിക പരേഡിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യവെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മേഖലയില്‍ അശാന്തിയും അരക്ഷിതാവസ്ഥയും നിലനിര്‍ത്താന്‍ മാത്രമേ വിദേശ സൈനിക സാന്നിധ്യം ഉപകരിക്കൂ. അതുകൊണ്ട് അമേരിക്കയുടെയും മറ്റും സൈന്യത്തെ പുറന്തള്ളാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തയാറാകണമെന്ന് ഹസന്‍ റൂഹാനി അഭ്യര്‍ഥിച്ചു. അല്ലാത്തപക്ഷം മേഖല ഗുരുതര പ്രതിസന്ധിയാകും നേരിടേണ്ടി വരികയെന്നും റൂഹാനി മുന്നറിയിപ്പ് നല്‍കി.
അരാംകോ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് സൗദിയിലേക്ക് സൈന്യത്തെ അയക്കാനുള്ള യു.എസ് തീരുമാനം മുന്‍ നിര്‍ത്തിയാണ് റൂഹാനി ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments