KeralaLatest NewsNews

പാലാ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

പാലാ: മുന്നണികളുടെ മത്സര പ്രചരണത്തിനും പോരാട്ടത്തിനുമൊടുവില്‍ പാലായിൽ ഇന്ന് വിധിയെഴുത്ത്. 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നു തിരഞ്ഞെടുപ്പ് വരണാധികാരി കലക്ടർ പി.കെ.സുധീർ ബാബു അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. പാലാ കാർമൽ പബ്ലിക് സ്കൂളിലെ വിതരണ കേന്ദ്രങ്ങളിൽ നിന്നു തിരഞ്ഞെടുപ്പ് സാമഗ്രികളുമായി ഉദ്യോഗസ്ഥരെല്ലാം ഞായറാഴ്ച വൈകിട്ടോടെ തന്നെ പോളിങ് ബൂത്തുകളിലെത്തിയിരുന്നു.

Read also: യു​ദ്ധ​മു​ണ്ടാ​യാ​ല്‍ പി​ന്നെ പാ​കി​സ്ഥാ​ന്‍ ലോ​ക​ഭൂ​പ​ട​ത്തി​ലു​ണ്ടാ​കി​ല്ല; മുന്നറിയിപ്പുമായി കേ​ന്ദ്ര​മ​ന്ത്രി

ശക്തമായ മത്സരം നടക്കുന്ന പാലായില്‍ മൊത്തം 13 സ്ഥാനാര്‍ത്ഥികളാണുള്ളത്. രാവിലെ 6ന് തിരഞ്ഞെടുപ്പ് ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മോക്ക് പോൾ നടക്കും. എം3 മെഷീനിൽ എപ്പോൾ വോട്ടിങ് തുടങ്ങി, എപ്പോൾ പൂർത്തിയായി എന്നെല്ലാം വ്യക്തമാക്കാൻ ക്ലോക്കും അധികമായുണ്ട്. യന്ത്രത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ എന്താണ് തകരാർ എന്നു ഡിസ്പ്ലേ ബോർഡിൽ തെളിയുകയും ചെയ്യും.

Read also: ആ​രോ​ഗ്യ​മ​ന്ത്രിയുടെ വീട്ടിൽ മോഷണം

തിരഞ്ഞെടുപ്പിന്റെ ഭാഗമായി വൻ സുരക്ഷയാണ് മണ്ഡലത്തിൽ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 6 വരെ ജില്ലയിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി. പാലാ നിയോജക മണ്ഡലത്തിൽ വോട്ടവകാശമുള്ള മുഴുവൻ സർക്കാർ ജീവനക്കാർക്കും വേതനത്തോടെ അവധിയും അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button