Latest NewsNewsIndia

യു​ദ്ധ​മു​ണ്ടാ​യാ​ല്‍ പി​ന്നെ പാ​കി​സ്ഥാ​ന്‍ ലോ​ക​ഭൂ​പ​ട​ത്തി​ലു​ണ്ടാ​കി​ല്ല; മുന്നറിയിപ്പുമായി കേ​ന്ദ്ര​മ​ന്ത്രി

കാ​ക്കി​ന​ഡ: ഇ​ന്ത്യ​യു​മാ​യി യുദ്ധമുണ്ടാക്കാൻ ശ്രമിച്ചാൽ പാകിസ്ഥാൻ ഭൂ​മു​ഖ​ത്തു​നിന്ന് തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ന്‍ റെ​ഡ്ഡി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ഡ​യി​ല്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. യു​ദ്ധ​മു​ണ്ടാ​യാ​ല്‍ പി​ന്നെ പാ​കി​സ്ഥാ​ന്‍ ലോ​ക​ഭൂ​പ​ട​ത്തി​ലു​ണ്ടാ​കി​ല്ല. ഇ​മ്രാ​ന്‍ ഖാ​ന്‍റെ​യോ പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യ​ത്തി​ന്‍റെ​യോ ശ​ബ്ദ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ ആ​രും പേ​ടി​ക്കി​ല്ല. ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി അ​ങ്ങ​നെ പേ​ടി​ക്കു​ന്ന ഒ​രാ​ള​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത : ശക്തമായ മിന്നലിനും സാധ്യത : വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

ഈ ​സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ്. ഇ​തു ദേ​ശ​സ്നേ​ഹ​മു​ള്ള സ​ര്‍​ക്കാ​രാണ്. ഉ​ചി​ത​മാ​യ സ​മ​യ​മെ​ത്തി​യാ​ല്‍ ഇ​ന്ത്യ പാ​ക് അ​ധീ​ന കാശ്മീ​ര്‍ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button