News

ഇസ്ലാമിക ഭീകരവാദം തുടച്ചുനീക്കാന്‍ ഇന്ത്യയും അമേരിക്കയും : ഹൗഡി മോദിയില്‍ പാകിസ്ഥാന്റെ തീവ്രവാദത്തെ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാഷിങ്ടണ്‍: ഇസ്ലാമിക ഭീകരവാദം തുടച്ചുനീക്കാന്‍ ഇന്ത്യയും അമേരിക്കയും. ഹൗഡി മോദിയില്‍ പാകിസ്ഥാന്റെ തീവ്രവാദത്തെ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഞ്ഞും ഭീകരവാദത്തിനെതിരെ കടുത്തനിലപാട് സ്വീകരിക്കേണ്ട നിര്‍ണായക സമയമായെന്ന്ഓര്‍മപ്പെടുത്തിയും ‘ഹൗഡി മോദി’യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൂസ്റ്റണിലെ എന്‍ ആര്‍ ജി സ്റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ സദസ്സ് മോദിയുടെ വാക്കുകള്‍ ആവേശത്തോടെ സ്വീകരിച്ചു.

Read also : ഇന്ത്യ പുരോഗതിയിലേയ്ക്ക് കുതിപ്പ് നടത്തുന്നതിനു പിന്നില്‍ പ്രധാമന്ത്രി നരേന്ദ്രമോദി : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ

അമേരിക്കയില്‍ സംഭവിച്ച 9/11 ആവട്ടെ അല്ലെങ്കില്‍ മുംബൈയില്‍ നടന്ന 26./11 ആവട്ടെ ആസൂത്രകരെ എവിടെനിന്നാണ് കണ്ടെത്തിയത്? ഭീകരവാദത്തിനെതിരെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെയും നിര്‍ണായക പോരാട്ടം നടത്തേണ്ട സമയമായെന്ന് മോദി പറഞ്ഞു.

കശ്മീര്‍ വിഷയവും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. സ്വന്തം രാജ്യം നന്നായി ഭരിക്കാനറിയാത്തവരാണ് ഇവര്‍. ഇതേ ആളുകളാണ് ഭീകരവാദത്തെ സംരക്ഷിക്കുന്നതും വളര്‍ത്തുന്നതും. ലോകത്തിനു മുഴുവന്‍ അവരെ കുറിച്ച് വളരെ നന്നായി അറിയാം- പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു.

ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് വികസനം ലഭ്യമാക്കുന്നതിന് വിഘാതമായി നിന്ന ആര്‍ട്ടിക്കിള്‍ 370 നോട് ഇന്ത്യ വിടപറഞ്ഞതായി മോദി പ്രംസഗത്തില്‍ പറഞ്ഞു. ഭീകരവാദികളും വിഘടനവാദികളും ആര്‍ട്ടിക്കിള്‍ 370 ഉപയോഗപ്പെടുത്തുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ എല്ലാവര്‍ക്കും തുല്യ അവകാശം ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button