ചെന്നൈ: ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവിന്റെ ജീവിതം തിരുച്ചുപിടിച്ചത് രണ്ട് വയസുകാരനായ മകന്‍. മണികണ്ഠന്‍ എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒരു വര്‍ഷത്തോളമായി ഇയാള്‍ ഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്നു. ഭാര്യയുമായി ഒന്നിക്കണമെന്ന് മണികണ്ഠന് ആഗ്രമുണ്ടായിരുന്നെങ്കിലും ഇവരുടെ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.
ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് കഴുത്തില്‍ നാടന്‍ ബോംബും തൂക്കിയിട്ടായിരുന്നു മണികണ്ഠന്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. ബന്ധുക്കളും നാട്ടുകാരും നോക്കി നില്‍ക്കെ തെരുവില്‍ വച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഇതേസമയം റോഡിന് സമീപത്തുകൂടി പോകുകയായിരുന്ന പോലീസുകാരനാണ് മണികണ്ഠന്റെ ജീവന്‍ തിരിച്ചുപിടിക്കാന്‍ സഹായമായത്.
ആള്‍ക്കൂട്ടത്തെ കണ്ട് അവിടെയെത്തിയ പോലീസുകാരന്‍ കാര്യമന്വേഷിച്ചപ്പോഴാണ് ആത്മഹത്യാശ്രമമാണെന്ന് മനസിലാകുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം മണികണ്ഠനെ പിടുച്ചു മാറ്റുന്നത് അപകടമാണെന്ന് അദ്ദേഹത്തിന് മനസിലായി. അതിനാല്‍ തന്നെ സ്‌നേഹത്തിലൂടെ അയാളെ രക്ഷിക്കാനായി പോലീസുദ്യോഗസ്ഥന്റെ ശ്രമം.
ഇയാള്‍ ഉടന്‍ തന്നെ തന്റെ സഹപ്രവര്‍ത്തകരെ വിവരമറിയിച്ചു. തുടര്‍ന്ന് ഈ പോലീസുകാരന്‍ മണികണ്ഠന്റെ രണ്ടുവയസ്സുള്ള മകനെ സ്ഥലത്തെത്തിച്ചു. മരണത്തെക്കുറിച്ച് ആലോചിച്ച മണികണ്ഠനെ കുഞ്ഞിനെക്കാണിച്ച് ജീവിതത്തിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
രണ്ട് വയസ്സുള്ള മകനെ കണ്ടതും തന്റെ തീരുമാനം തെറ്റാണെന്ന് മണികണ്ഠന് മനസിലായി. എന്നാല്‍ അപ്പോഴാണ് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് അയാള്‍ വിളിച്ചു പറഞ്ഞത്. ഉടന്‍ തന്നെ പോലീസുകാര്‍ മണികണ്ഠനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു.
Post Your Comments