KeralaLatest NewsNews

വിദേശത്ത് നിന്നും വോട്ട് ചെയ്യാന്‍ 2 ദിവസത്തെ അവധിക്കെത്തിയ നീന നിരാശയോടെ തിരിച്ചു പറക്കും

പാലാ: ഉപ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ വിദേശത്തു നിന്നും രണ്ട് ദിവസത്തെ അവധിക്കെത്തിയ ജയിംസിന്റെ ഭാര്യ നീനയ്ക്ക് നിരാശ. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നീനയ്ക്ക് വോട്ട് നഷ്ടം. അതേസമയം അമ്മയെ കാണാനും വോട്ട് ചെയ്യാനും ചെന്നൈയില്‍ നിന്ന് എത്തിയ മകള്‍ക്ക് കന്നി വോട്ട് ചെയ്യാന്‍ അവസരവും ലഭിച്ചു. പാലാ തയ്യില്‍ കുടുംബത്തിലാണ് ഒരു വോട്ട് നേട്ടവും ഒരു വോട്ട് നഷ്ടവും ഉണ്ടായിരിക്കുന്നത്.

 

ദുബായില്‍ ജോലി നോക്കുന്ന ജയിംസിന്റെ ഭാര്യ നീനയ്ക്കാണ് വോട്ട് നഷ്ടമായത്. അതേസമയം ചെന്നൈ സ്റ്റെല്ല മാരിസ് കോളജില്‍ സൈക്കോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ മകള്‍ റോസിന് കന്നി വോട്ട് ചെയ്യാനായതിന്റെ ത്രില്ലിലാണ്. നാട്ടില്‍ മറ്റൊരു ആവശ്യം കൂടി ഉള്ളതിനാല്‍ ഉപ തിരഞ്ഞെടുപ്പു ദിനം ക്രമീകരിച്ചു നീന രണ്ട് ദിവസത്തെ അവധിയില്‍ കഴിഞ്ഞ ദിവസം ദുബായില്‍ നിന്നെത്തി. ഇന്ന് മടങ്ങും.

READ ALSO: പാലാ പോര്: എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനും യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമും വോട്ട് രേഖപ്പെടുത്തി, ഏറ്റവും പുതിയ പോളിങ് ശതമാനം പുറത്ത്

വീട്ടിലെത്തിയപ്പോഴാണ് പട്ടികയില്‍ നിന്നു പേര് ഒഴിവാക്കപ്പെട്ടത് അറിഞ്ഞത്. ദുബായില്‍ അക്കൗണ്ടന്റാണു നീന. എന്തായാലും വോട്ട് ചെയ്യാനായില്ലെങ്കിലും ഉപതിരഞ്ഞെടുപ്പു ദിനം തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മകന്‍ ജോവിറ്റയ്ക്കും, മകള്‍ റോസിനും ഒപ്പം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം നീനയ്ക്ക് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button