ബെംഗളൂരു: ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് താക്കീതുമായി ഐസിസി. മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്സിന്റെ തോളില്‍ കോഹ്ലി കൈ കൊണ്ട് തട്ടിയിരുന്നു. ഇതിനാണ് ഐസിസി താക്കീത് നൽകിയത്. എതിര്‍ ടീമിലെ കളിക്കാരന്റെ ശരീരത്തില്‍ മന:പൂര്‍വം തട്ടിയതിലൂടെ കോഹ്ലി ലെവൽ ഒന്ന് കുറ്റം ചെയ്തതായും മോശം പെരുമാറ്റത്തിന് ഒരു ഡീ മെറിറ്റ് പോയന്റും കോഹ്‌ലിക്ക് മേൽ ചുമത്തുന്നതായും ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മത്സരത്തിന്റെ അഞ്ചാം ഓവറിലായിരുന്നു സംഭവം. ഹെന്‍ഡ്രിക്സിന്റെ പന്തില്‍ റണ്ണിനായി ഓടുന്നതിനിടെ കോഹ്ലി ഹെന്‍ഡ്രിക്സിനെ മന:പൂര്‍വം കൈകൊണ്ട് തട്ടുകയായിരുന്നു. 2018ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പ്രിട്ടോറിയ ടെസ്റ്റിലും ഈ വര്‍ഷം ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും കോഹ്ലിക്ക് മോശം പെരുമാറ്റത്തിന്റെ പേരില്‍ ഡിമെറിറ്റ് പോയന്റ് ലഭിച്ചിരുന്നു.
Post Your Comments