തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് പരീക്ഷയിൽ ഇടം നേടി കേരളാ പോലിസിന്റെ അഭിമാന പദ്ധതിയായ സൈബര്‍ ഡോം. കഴിഞ്ഞ ദിവസം നടന്ന പൊതുവിജ്ഞാന പരീക്ഷയുടെ മൂന്നാം പേപ്പറിലാണ് പത്തുമാര്‍ക്കിന്റെ ചോദ്യം ഉണ്ടായിരുന്നത്. എന്താണ് സൈബര്‍ഡോം പ്രോജക്‌ട് എന്നും ഇന്ത്യയില്‍ ഇന്‍ന്റനെറ്റ് കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇത് എത്രമാത്രം ഉപയോഗപ്രദമാണെന്നുമായിരുന്നു ചോദ്യം.
സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിനായാണ് കേരള പോലീസ് സൈബർ ഡോം പദ്ധതി ആവിഷ്‌കരിച്ചത്. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി ഒരുക്കിയത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സംഘടനകള്‍, സന്നദ്ധസംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്നാണ് സൈബര്‍ഡോമിന്റെ പ്രവര്‍ത്തനം. ഫിക്കി, സെക്യൂരിറ്റി വാച്ച് ഇന്ത്യ, സെക്യൂരിറ്റി വാച്ച് ഇന്ത്യ അവാര്‍ഡ്, സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ സൈബർ ഡോമിന് ലഭിച്ചിട്ടുണ്ട്.
Post Your Comments