കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org ല്‍ നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ നവംബര്‍ 14ന് രാവിലെ 11 മുതല്‍ 1 മണി വരെ ഓണ്‍ലൈനായി നടത്തും.
നവംബര്‍ 24ന് ക്ലാസുകള്‍ (ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍) ആരംഭിക്കും. പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശപ്രകാരം സ്ഥാപിതമായ കേന്ദ്രത്തിലെ 50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ പട്ടിക ജാതി/വര്‍ഗ വിഭാഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ ഫീസ് സൗജന്യമാണ്.
Read Also : കൊങ്കണ്‍ റെയില്‍വേ: 139 അപ്രന്റിസ്, നവംബര്‍ 22 വരെ അപേക്ഷിക്കാം
ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ., പൊന്നാനി, പിന്‍ 679573 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 04942665489, 9746007504, 9846715386, 9645988778. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ccek.org, email.iscrgovt@gmail.com.
Post Your Comments