ചെന്നൈ: ട്രംപിനു പിന്നാലെ ചൈനീസ് പ്രസിഡന് ഷി ചിന്‍പിങും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. അനൗദ്യോഗിക കൂടിക്കാഴ്ച്ചക്ക് തമിഴ്‌നാട്ടിലെ ചരിത്ര പ്രസിദ്ധ നഗരമായ മഹാബലിപുരം വേദിയാകും.
ഒക്ടോബര്‍ 11 മുതല്‍ 13 വരെ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി ചരിത്ര സ്മാരകങ്ങള്‍ അലങ്കരിക്കും. ലോകോത്തര നിലവാരത്തിലുള്ള ദീപങ്ങളുപയോഗിച്ചാണ് സ്മാരകങ്ങള്‍ അലങ്കരിക്കുക. മിനുക്കുപണികള്‍ വിലയിരുത്താനായി കേന്ദ്ര പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മഹാബലിപുരത്തെത്തിയിരുന്നു.
ALSO READ: സിവില്‍ സര്‍വ്വീസ് പരീക്ഷയിൽ ഇടം നേടി കേരളാ പോലിസിന്റെ അഭിമാന പദ്ധതിയായ സൈബര്‍ ഡോം
ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനായി കഴിഞ്ഞ ഏപ്രിലില്‍ മോദിയും ഷി ജിന്‍പിങും മധ്യ ചൈനീസ് നഗരമായ വുഹാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയും ഷി ചിന്‍പിങും പ്രസിദ്ധമായ കടലോര ക്ഷേത്രവും സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന.
Post Your Comments