കൊളംബോ: അണ്ടര്‍-19 ഏഷ്യാ കപ്പിനിടെ മൂന്ന് ലങ്കൻ താരങ്ങള്‍ മദ്യപിച്ച് അവശരായി ഛര്‍ദ്ദിച്ച് പ്രശനമുണ്ടാക്കിയതായി റിപ്പോർട്ട്. ഇന്ത്യക്കെതിരായ സെമിഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് താരങ്ങള്‍ നേരത്തെ ഹോട്ടലിലേക്ക് മടങ്ങിയിരുന്നു. തുടർന്നാണ് മദ്യപിച്ച് അവശരായി ഛര്‍ദ്ദിച്ചത്. താരങ്ങള്‍ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ടീം ഡോക്ടറെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. രക്തപരിശോധനയിൽ താരങ്ങള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
തുടർന്ന് ശ്രീലങ്കയുടെ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്ന് താരങ്ങളാണ് പ്രശ്‌നമുണ്ടാക്കിയത്. എന്നാൽ ആരൊക്കെയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. താരങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് സൂചന. അതേസമയം പാകിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സീനിയര്‍ താരങ്ങള്‍ വിട്ടുനിന്നിരുന്നു. തുടര്‍ന്ന് രണ്ടാംനിര ടീമിനെയാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാനിലേക്ക് അയക്കുന്നത്.
Post Your Comments