ധാക്ക : അണ്ടർ 19 ഏഷ്യാ കപ്പിൽ മുത്തമിട്ടു ഇന്ത്യ. ശ്രീലങ്കയെ 144 റണ്‍സിന് പരാജയപ്പെടുത്തിയാണ് കൗമാര താരങ്ങൾ കിരീടം സ്വന്തമാക്കിയത്.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നില്കാനാകാതെ 38.4 ഓവറില്‍ 160 റണ്‍സിന് എല്ലാവരും പുറത്തായി.
ഹര്‍ഷ് ത്യാഗിന്റെ ആറ് വിക്കറ്റ് പ്രകടനാണ് ലങ്കയെ തകർത്തത്. 10 ഓവറില്‍ 38 റണ്‍സ് വിട്ടുനല്‍കിയാണ് ത്യാഗിയുടെ ആറ് വിക്കറ്റ് നേട്ടം.സിദ്ധാര്‍ത്ഥ് ദേശായി രണ്ട് വിക്കറ്റ് വീഴ്ത്തി. അതേസമയം യഷസി ജെയ്സ്വാള്‍ (85), അനുജ് റാവത്ത് (57), മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (31), സിമ്രാന് സിങ് (37 പന്തില്‍ 65), ആയുഷ് ബദോനി (28 പന്തില്‍ 52) എന്നിവരുടെ മികച്ച ബാറ്റിംഗ് ഇന്ത്യക്ക് കിടിലൻ സ്കോർ നേടാൻ സഹായിച്ചു. നിഷാന്‍ ഫെര്‍ണാണ്ടോയാണ്(49 ) ലങ്കയുടെ ടോപ് സ്കോറര്‍. നവോദ് പരവിതാന 48 റണ്‍സെടുത്തു.
Post Your Comments