ധാക്ക: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. സെമിഫൈനലില്‍ ബംഗ്ലാദേശിനെ രണ്ടു റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.3 ഓവറില്‍ 172 റണ്‍സിന് ഓള്‍ഒൗട്ടായി. ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് 46.2 ഓവറില്‍ 170 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സമീര്‍ ചൗധരി (36), യാഷസ് വി ജയ്സ്വാള്‍ (37), അനൂജ് റാവത്ത് (35) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിയത്. മോഹിത് ജന്‍ഗ്ര, സിദ്ധാര്‍ഥ് ദേശായി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷ് ത്യാഗി രണ്ടു വിക്കറ്റ് നേടി.
Post Your Comments