ഇസ്ലാബാദ്: ഒറ്റയാത്രക്കാരില്ലാതെ സർവീസ് നടത്തിയത് 46 പാക് വിമാനങ്ങള്‍. ഇസ്ലാമാബാദ് വിമാനത്താവളത്തില്‍നിന്നും 2016-17 വര്‍ഷത്തില്‍ സര്‍വീസ് നടത്തിയ പാകിസ്ഥാൻ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ) 46 വിമാനങ്ങളാണ് ഒറ്റയാത്രക്കാര്പോലുമില്ലാതെ പറന്നത്.
ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യാത്രക്കാരില്ലാതെ പറന്നതിലൂടെ പിഐഎയ്ക്ക് 18 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 36 ഹജ് വിമാനങ്ങളും യാത്രക്കാരില്ലാതെ പറന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഇക്കാര്യത്തില്‍ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നാണ് സൂചന.
Post Your Comments