Latest NewsKeralaIndia

ഒന്നിച്ചിരുന്നു മദ്യപാനം, മുഴുവൻ മദ്യവും കുടിച്ചു തീർത്ത സ്ത്രീയെ കൊലപ്പെടുത്തിയ ആൾ പിടിയിൽ

ഇടമുളയ്ക്കല്‍ തുമ്പിക്കുന്ന് സ്വദേശിനി കുഞ്ഞുമോളെ ഇക്കഴിഞ്ഞ നാലിനാണ് വീട്ടിന്റെ ചായ്പില്‍ മരിച്ച നിലയില്‍ കണ്ടത്.

ആയൂര്‍: കൈപ്പള്ളിമുക്കില്‍ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഏഴംകുളം താന്നിവിള വീട്ടില്‍ ബാബുവിനെ (55) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.മൂന്നു വര്‍ഷമായി ഒപ്പം താമസിച്ചു വന്ന ബാബു സംഭവത്തിനുശേഷം അപ്രത്യക്ഷനായിരുന്നു. ഇടമുളയ്ക്കല്‍ തുമ്പിക്കുന്ന് സ്വദേശിനി കുഞ്ഞുമോളെ ഇക്കഴിഞ്ഞ നാലിനാണ് വീട്ടിന്റെ ചായ്പില്‍ മരിച്ച നിലയില്‍ കണ്ടത്.

ബാബുവും കുഞ്ഞുമോളും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നവരാണ്. സംഭവദിവസവും ഇരുവരും മദ്യപിച്ചിരുന്നു. കുപ്പിയിലുണ്ടായിരുന്ന ബാക്കി മദ്യം കുഞ്ഞുമോള്‍ കുടിച്ച്‌ തീര്‍ത്തതില്‍ പ്രകോപിതനായാണ് കൊന്നത്. മൂക്കിലും വായിലും കൂട്ടിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു.

ഇതോടെ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന്റെയും പുനലൂര്‍ ഡിവൈ.എസ്.പി അനില്‍ എസ്. ദാസിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button