ഇസ്രയേല്‍ : പാര്‍ട്ടികള്‍ക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അനിശ്ചിതത്വം തുടരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഇസ്രായേല്‍ പ്രസിഡന്റ് , പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റസിനെയും സന്ദര്‍ശിക്കും. അവസാന ഫലം പുറത്തുവന്നപ്പോള്‍ ബെന്നി ഗാന്റസിന്റെ പ്രതിപക്ഷ കക്ഷിയായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി 120 ല്‍ 33 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടിക്ക് 31 സീറ്റുകളുണ്ട്. ചെറിയ പാര്‍ട്ടികളുടെയോ സഖ്യ കക്ഷികളുടെയോ പിന്തുണയോടെ പോലും ഇരു പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രസിഡന്റ് ഇരു പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. ഞാറാഴ്ച്ച ഉച്ചതിരിഞ്ഞാണ് പ്രസിഡന്റ് ഇരുവരുമായി കൂടിക്കാഴ്ച്ചക്ക് ശേഷവും സര്‍ക്കാര്‍ രൂപീകരണം സബന്ധിച്ച് തീരുമാനം ആയില്ലങ്കില്‍ രാജ്യം ഈ വര്‍ഷത്തെ മൂന്നാമത്തെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും ഭരണം തുടരാന്‍ സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ തുടരുകയാണ് നെതന്യാഹു.
Post Your Comments