ഇളനീര്‍ പ്രകൃതിയൊരുക്കിയ ശീതള പാനീയം എന്നാണ് അറിയപ്പെടുന്നത്. രുചി മാത്രമല്ല ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഇളനീര്‍. ക്ഷീണമകറ്റി, ഉന്‍മേഷം നല്‍കുക മാത്രമല്ല രോഗ പ്രതിരോധ ശേഷി വര്‍ദ്ധിക്കാനും ഇളനീര്‍ അഥവാ കരിക്ക് നല്ലതാണ്. മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ് ഇതില്‍. എന്നാല്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ക്ലോറൈഡ് എന്നീഘടകങ്ങള്‍ ധാരാളമുണ്ട് താനും. ആന്റി ഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും സാന്നിധ്യം ഉന്‍മേഷം പ്രാധാനം ചെയ്യുകയും രോഗങ്ങളോട് പൊരുതി നില്‍ക്കുകയും ചെയ്യുന്നു. ഇളനീര്‍ കൊണ്ട് നാവില്‍ വെള്ളമോടുന്ന നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം. ഇതാ ഇളനീര്‍ പുഡ്ഡിങ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കൂ.
ALSO READ :നാവില്‍ രുചിയൂറും പയ്യോളി ചിക്കന്‍ ഫ്രൈ ട്രൈ ചെയ്യാം
ആവശ്യമായ ചേരുവകള്‍
1. ഇളനീര്‍ കാമ്പ് – രണ്ടു കരിക്കിന്റേത്
2. ചൈനാ ഗ്രാസ് – 15 ഗ്രാം
3. ഇളനീര്‍ വെള്ളം – 1 കപ്പ്
4. പശുവിന്‍പാല്‍ – 1 ലിറ്റര്‍
5. കട്ടിയുള്ള തേങ്ങാപ്പാല്‍ – 250 മില്ലി
6. തിക്ക് ക്രീം – 150 മില്ലി
7. കണ്ടെന്‍സ്ഡ് മില്‍ക്ക് – മധുരത്തിന്
തയ്യാറാക്കുന്ന വിധം
ഇളനീരിന്റെ കാമ്പും വെള്ളവും ചേര്‍ത്ത് നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക. ഒരുലിറ്റര്‍ പാല്‍ തിളപ്പിച്ച് അതിലേക്ക് 15 ഗ്രാം ചൈനാ ഗ്രാസ് ചേര്‍ത്ത് അലിയിച്ചെടുക്കുക.
ചൈനാ ഗ്രാസ് എല്ലാം നന്നായി അലിഞ്ഞുവന്നാല്‍ തീ ഓഫാക്കുക. ശേഷം അടിച്ചുവച്ചിരിക്കുന്ന ഇളനീരും തേങ്ങാപ്പാലും (വേണമെങ്കില്‍) മധുരത്തിനനുസരിച്ച് മില്‍ക്ക് മെയ്ഡും ചേര്‍ക്കുക. നന്നായി മിക്സ് ചെയ്തതിന് ശേഷം അതിലേക്ക് തിക്ക് ക്രീം ചേര്‍ക്കുക. എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഈ മിക്സ് പുഡ്ഡിങ് സെറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പാത്രങ്ങളിലേക്ക് മാറ്റാം. ഇതിന് പുറത്ത് തൊലികളഞ്ഞ് നുറുക്കിയ ബദാം വെച്ച് അലങ്കരിക്കാം. രണ്ടുമണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ചെയ്യുക. പിന്നീട് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.
ALSO READ: രുചിയൂറും ചില്ലി എഗ് ക്യാപ്സിക്കം
Post Your Comments