ചിക്കന്‍ ഉപയോഗിച്ചുള്ള പല വിഭവങ്ങളും നമ്മള്‍ഡ തയാറാക്കിയിട്ടുണ്ടാകും. എന്നാല്‍ ഇതുവരെ ആരും ട്രൈ ചെയ്തിട്ടില്ലാത്ത ഒന്നായിരിക്കും ചിക്കന്‍ കൊണ്ടാട്ടം. കുറഞ്ഞ സമയംകൊണ്ട് രുചികരമായ രീതിയില്‍ തയാറാക്കുന്ന ഒരു വിഭവമാണ് ചിക്കന്‍ കൊണ്ടാട്ടം. കുട്ടികള്‍ക്ക് ഇത് ഇഷ്ടമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ചിക്കന്‍ കൊണ്ടാട്ടം തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
Also Read : രുചിയൂറും ഇന്‍ഡോ-ചൈനീസ് ഗാര്‍ലിക് ചില്ലി ചിക്കന്‍
ചേരുവകള്‍
ചിക്കന്‍ – ഒരുകിലോ
കൊണ്ടാട്ടംമുളക് – ഏഴെണ്ണം(അരകല്ലില്‍ പൊടിച്ചത്)
ഇടിച്ചമുളകുപൊടി – ഒന്നര ടീ സ്പൂണ്‍
മഞ്ഞപ്പൊടി – അര ടീ സ്പൂണ്‍
കുരുമുളക്‌പൊടി – ഒരു ടീ സ്പൂണ്‍
വിനാഗിരി – ഒന്നര സ്പൂണ്‍
മുട്ടയുടെ വെള്ള – ഒരു മുട്ടയുടെ
കോണ്‍ഫ്‌ലവര്‍ – ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – ഒരു കുടം(ചതച്ചത്)
കറിവേപ്പില – മൂന്നു തണ്ട്(കൊത്തിയരിഞ്ഞത്)
ഉപ്പ് – ആവശ്യത്തിന്(കൊണ്ടാട്ടത്തില്‍ ഉപ്പ് ഉണ്ട്)
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കന്‍ വറക്കുവാന്‍ പരുവത്തില്‍ കഷ്ണങ്ങളാക്കുക.ഇതില്‍ കൊണ്ടാട്ടം പൊടിച്ചത്,ഇടിച്ചമുളകുപൊടി,മഞ്ഞപ്പൊടി, കുരുമുളക്‌പൊടി,വിനാഗിരി,മുട്ടയുടെ വെള്ള , കോണ്‍ഫ്‌ലവര്‍,ചതച്ച വെളുത്തുള്ളി,അരിഞ്ഞ കറിവേപ്പില ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഒരു മണിക്കൂര്‍ വെക്കുക.അതിനുശേഷം ശുദ്ധമായ വെളിച്ചെണ്ണചൂടാക്കി അതില്‍ പാകമാകുന്നവരെ വറുത്തെടുക്കുക.
Post Your Comments