തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ സയൻസ്) (കാറ്റഗറി നമ്പർ : 227/16) തസ്തികയിലേക്ക് 2019 ജൂൺ ഏഴിന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവരുടെ അഭിമുഖം സെപ്റ്റംബർ 25, 26, 27 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തൃശ്ശൂർ ജില്ലാ ഓഫീസിൽ വെച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ്എംഎസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്ത് നിശ്ചിത സമയത്തും, സ്ഥലത്തും ഹാജരാകേണ്ടതാണെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.
Post Your Comments