കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കവേ മൂന്നര വയസ്സുകാരിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ചെടുക്കാൻ ശ്രമം. സംഭവത്തിൽ രണ്ട് തമിഴ് യുവതികള്‍ പിടിയിലായി. തമിഴ്‌നാട് പറങ്കിപ്പേട്ട കടലൂര്‍ സ്വദേശിനികളായ ലത(30), ഈശ്വരി (35) എന്നിവരെയാണ് പിടികൂടിയത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. മീഞ്ചന്ത ബൈപ്പാസിൽ വെച്ച് യാത്രക്കാർ തന്നെ ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പിന്നീട് റിമാന്‍ഡ് ചെയ്തു.
Post Your Comments