ഏറ്റവും കൂടുതല്‍ ടെക്‌നോളജികള്‍ എങ്ങിനെയെല്ലാം പരീക്ഷിയ്ക്കാം എന്നതിനെ കുറിച്ചാലോചിക്കുകയാണ് ആപ്പിള്‍. . ഐപാഡുകളും, ഐഫോണുകളും, മാക് കംപ്യൂട്ടറുകളും ഉള്‍പ്പെടുന്ന ഉപകരണങ്ങള്‍ക്ക് പുറമെ കളഞ്ഞുപോയ താക്കോലും, പേഴ്സും, ബാഗുമെല്ലാം കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതിക സംവിധാനം അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിള്‍.
Read Also : പുതിയ മോഡൽ വരുന്നുണ്ടോ? നിലവിലുള്ള ഐഫോണിന്‍റെ വില കുറച്ച് ആപ്പിള്‍
ഫോണുകള്‍ കാണാതായാല്‍ കണ്ടെത്താനുള്ള ഫൈന്‍ഡ് മൈ ഫോണ്‍ സംവിധാനത്തിന് സമാനമാണിത്. താക്കോല്‍കളഞ്ഞുപോയാല്‍ ആ താക്കോലുമായി ബന്ധിപ്പിച്ചിട്ടുള്ള ആപ്പിള്‍ ടാഗ് ഫോണിലൂടേയോ മറ്റോ തിരഞ്ഞ് കണ്ടുപിടിക്കാം.
Read Also :ഉപഭോക്താക്കള്‍ കാത്തിരുന്ന ആ വന്‍ പ്രഖ്യാപനങ്ങളുമായി ആപ്പിള്‍
മാക്ക് റൂമേഴ്സ് എന്ന വെബ്സൈറ്റ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പുറത്തുവിട്ടത്. ‘ഐറ്റംസ്’ എന്ന തലക്കെട്ടും താഴെ ‘കീപ്പ് ട്രാക്ക് ഓഫ് യുവര്‍ എവരിഡേ ഐറ്റംസ്’ എന്നും ‘നെവര്‍ ലൂസ് ദെം എഗെയ്ന്‍’ എന്നും സ്‌ക്രീന്‍ ഷോട്ട് ചിത്രത്തില്‍ കാണാം. ‘ബി389’ എന്ന കോഡ് നാമവും ഇതിലുണ്ട്.
ആപ്പിള്‍ പുറത്തിറക്കുന്ന ടാഗുകള്‍ വൃത്തത്തിലുള്ളതായിരിക്കാനാണ് സാധ്യത. കമ്പനിയുടെ യു1 ചിപ്പും അതിനുള്ളിലുണ്ടാവും. മറന്നുവെച്ച ഫോണുകളുടെ ലൊക്കേഷന്‍ കണ്ടുപിടിക്കുന്നതിന് ഉപയോഗിച്ചിട്ടുള്ള അള്‍ട്രാ വൈഡ് ബാന്‍ഡ് സൗകര്യത്തോടെയുള്ള ചിപ്പുകളാണിവ. സ്മാര്‍ട്ഫോണുകള്‍ ഉപയോഗിച്ചാണ് ഇവ എവിടെയാണെന്ന് കണ്ടെത്തുക.
Post Your Comments