എത്ര കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്നത് ചിലരുടെ പ്രശ്നമാണ്. എന്നാല്‍ അല്‍പ്പം ശ്രമിച്ചാല്‍ വണ്ണം വയ്ക്കാവുന്നതാണ്. അതിന് ആഹാരക്കാര്യത്തിൽ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. പാല്, മുട്ട, മത്സ്യം, മാംസം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വളരെ പ്രധാനപ്പെട്ടതാണ് പ്രഭാത ഭക്ഷണം. ഒരിക്കലും ഒഴിവാക്കരുത്. ഭക്ഷണത്തില്‍ കൂടുതലായി പച്ചക്കറികള്‍ ഉള്‍പ്പെടുത്തണം.
നെയ്യ് ചോറില്‍ ചേര്‍ത്ത് കഴിക്കുന്നതും വണ്ണം വയ്ക്കാന്‍ സഹായിക്കും. കിടക്കാന്‍ നേരം 5 ബദാം വെള്ളത്തിലിട്ട് കുതിര്‍ത്ത് രാവിലെ അത് കഴിക്കണം. രാത്രി കിടക്കും മുമ്പ് പാലില്‍ ബദാം ചേര്‍ത്ത് കഴിക്കുന്നത് വണ്ണം വയ്ക്കാന്‍ സഹായിക്കും. അത്താഴം ഒഴിവാക്കുന്നത് ശരീര ഭാരം കുറയാന്‍ കാരണമാകും.അതുകൊണ്ട് തന്നെ അത്താഴം കഴിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.
.
Post Your Comments