ബാങ്കോക്ക്: ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ ഷോപ്പിങ് മാളിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തായ്ലന്‍ഡിലെ ബാങ്കോക്കിലെ സെന്‍ട്രല്‍പ്ലാസ വെസ്റ്റ്‌ഗേറ്റ് മാളിന്റെ സീലിംഗ് തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങളാണിത്. സെപ്തംബര്‍ 18നായിരുന്നു സംഭവം.
60 അടി ഉയരമുള്ള മേല്‍ക്കൂരയുടെ തകര്‍ന്ന ഭാഗത്തിലൂടെ മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ മാളിലെ ഒരു ഷോപ്പുടമയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മേല്‍ക്കൂര അടര്‍ന്ന് ഒരു ഷോപ്പിന്റെ മുകളിലേക്ക് വീഴുന്നതും ഇതിന് സമീപം നിന്ന യുവതി ഓടി മാറുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് ആരുടെയെങ്കിലും ശരീരത്തിലേക്കാണ് വീണിരുന്നതെങ്കില്‍ അവര്‍ തീര്‍ച്ചയായും കൊല്ലപ്പെടുമായിരുന്നെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ പറഞ്ഞു. വളരെ ശക്തമായ ഇടിമിന്നവും മഴയുമാണ് പ്രദേശത്തുണ്ടായത് എങ്കിലും കെട്ടിടം അതിനെ നേരിടാന്‍ ശക്തമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മൊബൈല്‍ നമ്പറുകള്‍ ഇനി പത്ത് അക്കമാവില്ല; പുതിയ മാറ്റങ്ങളുമായി ട്രായ്
പ്രാദേശിക സമയം രാത്രി എട്ടരയോടെ നഗരത്തില്‍ പെയ്തു തുടങ്ങിയ മഴയ്‌ക്കൊപ്പം കനത്ത ഇടിമിന്നലും കൊടുങ്കാറ്റും ഉണ്ടായിരുന്നു. മഴ അര്‍ദ്ധരാത്രി വരെ നീണ്ടു നിന്നു. അതേസമയം മാളില്‍ മേല്‍ക്കൂര തകര്‍ന്നു വീണതിന് ചുറ്റുമുള്ള പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ അറ്റകുറ്റപ്പണികള്‍ നടന്നു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments