Latest NewsNewsSaudi Arabia

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയദിനാഘോഷ പരിപാടികൾ; വൻ ഓഫറുമായി സൗദി എയർലൈൻസ്

സൗദി: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുകൾ പ്രഖ്യാപിച്ച് സൗദി എയർലൈൻസ്. പത്തു ലക്ഷം സീറ്റുകൾ 99 റിയാൽ നിരക്കിൽ വിൽക്കാനാണ് സൗദിയയുടെ തീരുമാനം.

ALSO READ: ഒരു ജാതി, ഒരു മതം, ഒരു ദൈവം മുഴങ്ങുന്നു; ശ്രീനാരായണഗുരു സമാധി ഇന്ന്

ആഭ്യാന്തര സർവീസിൽ പത്ത് ലക്ഷം ടിക്കറ്റുകൾ 99 റിയാൽ നിരക്കിൽ നല്കും. ഇക്കണോമി ക്ലാസിൽ ഒൺവെ ടിക്കറ്റിനാണ് ഈ നിരക്ക് ഈടാക്കുക. ഇതോടൊപ്പം 5 ശതമാനം വാറ്റ് കൂടി നൽകണം. 2019 ഒക്ടോബർ പതിനഞ്ച് മുതൽ 2020 മാർച്ച് 31 വരെ യാത്ര ചെയ്യുന്നവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

ALSO READ: ഓപ്പറേഷൻ മുണ്ടൻസ് ഹണ്ട്’; പതിവായി മാല മോഷണം നടത്തുന്ന വിരുതന്മാർ ഒടുവിൽ കുടുങ്ങി

സൗദിയുടെ 89-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് സൗദി എയർലൈൻസ് വലിയ തോതിലുള്ള ഓഫറുകൾ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ സെപ്തംബർ 23ന് മുൻപ് സീറ്റുകൾ ബുക്ക് ചെയ്യണം. വിമാനക്കമ്പനികളും ടെലിഫോൺ കമ്പനികളും മറ്റും വലിത തോതിലുള്ള ഓഫറുകൾ ആണ് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയദിനാഘോഷ പരിപാടികൾ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button