YouthLife Style

പൊറോട്ട കഴിക്കുന്ന യുവാക്കളുടെ അറിവിലേക്കായി….

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണമാണ് പൊറോട്ട. പ്രത്യേകിച്ച് യുവാക്കൾക്ക്. പൊറോട്ടയുടെ പ്രധാന േചരുവകൾ മൈദയും ഡാൽഡയുമാണ്. ഇവയിൽ അന്നജം, കൊഴുപ്പ് എന്നിവ കൂടുതലുള്ളതിനാൽ ധാരാളം കാലറി ശരീരത്തിന് നൽകും. മാത്രവുമല്ല ദഹിക്കാനും താമസമാണ്. ഗോതമ്പിൽ നിന്നാണ് മൈദ ഉണ്ടാക്കുന്നത്. മൈദ ദീർഘകാലം കേടാകാതിരിക്കാന്‍ ധാരാളം നാരുകളും പോഷകങ്ങളും ഉള്ള തവിട് നീക്കം ചെയ്യപ്പെടുന്നു. ഇതോടെ അവശേഷിക്കുന്നത് നാരുകൾ ഇല്ലാത്ത ചീത്ത അന്നജം മാത്രമാണ്. കൂടാതെ ട്രാൻസ് ഫാറ്റി അമ്ലങ്ങൾ അടങ്ങിയ ഡാൽഡ, വനസ്പതി എന്നിവയാണ് പൊറോട്ടയിൽ ചേർക്കുന്നത്. ഇത് ഹൃദയാഘാതത്തിനും സ്ട്രോക്കിനും അമിതവണ്ണത്തിനും പ്രമേഹത്തിനുമൊക്കെ കാരണമാകുന്നു.

പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റ്സ്, ഫൈറ്റോകെമിക്കൽസ് തുടങ്ങിയ മറ്റു പോഷകങ്ങളൊന്നും പൊറോട്ട നൽകുന്നില്ല. കൂടാതെ നാരുകൾ ഇല്ലാത്തത് പ്രമേഹം, അമിതവണ്ണം, ഹൃദയാഘാതം, വൻകുടൽ കാൻസർ എന്നിവയുടെ സാധ്യത കൂട്ടും. ദിവസേന കഴിച്ചാൽ ചീത്ത കൊളസ്ട്രോളുകളായ എൻഡിഎൽ, ട്രൈഗ്ലിസറൈഡ് എന്നിവ കൂടാം. ഇത് ഹൃദയാഘാതത്തിനും സ്ട്രോക്കിനുമൊക്കെ കാരണമാകാം. അതുകൊണ്ടുതന്നെ പൊറോട്ട കഴിക്കുന്നതിന് മുൻപ് 100 തവണ ആലോചിക്കണം. അതേസമയം വല്ലപ്പോഴും കഴിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇതിനോടൊപ്പം ധാരാളം സാലഡുകളും മറ്റു പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button