റിയാദ്: മലയാളി നഴ്സുമാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മണിക്കൂറുകളോളം മരുഭൂമിയില്‍ കുടുങ്ങി. റിയാദില്‍ നിന്ന് അല്‍ഖോബാര്‍ ഖത്തീസിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുള്ളവരെല്ലാം മലയാളി നഴ്‌സുമാരായിരുന്നു. ട്രക്കിന് പിന്നില്‍ മിനി ബസ് ഇടിച്ചാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാവിലെ 10.45 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കുകള്‍ ഇല്ല. ട്രക്കിലുണ്ടായിരുന്നവരും സുരക്ഷിതരാണ്. ഡ്രെവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു പാലത്തിനു സമീപത്തായിരുന്നു അപകടം നടന്നതെന്ന് നഴ്‌സുമാര്‍ പറഞ്ഞു. പകരം വാഹനം എത്താതിരുന്നതിനാല്‍ മണിക്കൂറുകളോളം ഇവര്‍ വഴിയില്‍ കുടുങ്ങി. ഇതേതുടര്‍ന്ന് വൈകിട്ട് സമീപത്തെ പള്ളിയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കു സൗകര്യമൊരുക്കി. വൈകുന്നേരം ആറരയോടെയാണ് കാറുകളില്‍ ഇവരെ ഖത്തീസിലേക്കു കൊണ്ടുപോയത്.
ALSO READ: മൂന്നു നേരവും ‘മുന്തിയ’ പദപ്രയോഗങ്ങള്‍ അടങ്ങിയ ഫോൺ കോളുകള്‍; സഹികെട്ട് നഗരത്തിലെ വനിതാ പൊലീസ്
Post Your Comments