തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകൾ സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്താകുമെന്നും അഴിമതിയും ശബരിമല വിഷയവും ഈ തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാകുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വടകരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കി ജനങ്ങൾക്ക് സ്വീകാര്യരായ സ്ഥാനാർഥികളായിരിക്കും മത്സരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Read also: മൂന്നു നേരവും ‘മുന്തിയ’ പദപ്രയോഗങ്ങള്‍ അടങ്ങിയ ഫോൺ കോളുകള്‍; സഹികെട്ട് നഗരത്തിലെ വനിതാ പൊലീസ്
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് വൈകിച്ചത് ബിജെപിയാണ്. ഇത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും ചെന്നിത്തല പറയുകയുണ്ടായി.
Post Your Comments