മനാമ : ജോലി നഷ്ടപ്പെട്ടതോടെ പ്രവാസി മലയാളി ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞ അഞ്ചു മാസമായി കടുത്ത ചൂടില്‍ കഴിഞ്ഞിരുന്നത് പബ്ലിക് പാര്‍ക്കില്‍. ബഹ്‌റൈനിലായിരുന്നു സംഭവം. ബഹ്‌റൈനിലെ അത്യുഷ്ണ കാലാവസ്ഥയില്‍ ഗുദൈബിയയിലുള്ള ഒരു പബ്‌ളിക് പാര്‍ക്കിലായിരുന്നു കഴിഞ്ഞ അഞ്ചു മാസമായി അബ്ദുല്‍ ജലീല്‍ എന്ന പ്രവാസി മലയാളിയുടെ അന്തിയുറക്കം. ജോലി നഷ്ടമായതോടെയാണ് താമസിക്കാനൊരിടം പോലും നഷ്ടപ്പെട്ട് ജലീലിന്റെ ജീവിതം ഇങ്ങിനെ ദുരിതമയമായത്.
അബ്ദുള്‍ ജലീലിന്റെ കാര്യംഷിജു തിരുവനന്തപുരം എന്ന സാമൂഹിക പ്രവര്‍ത്തകന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ജലീലിന്റെ ദുരിത ജീവിതത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞത്. ഇപ്പോള്‍ താല്‍ക്കാലികമായ താമസ സ്ഥലം ഷിജു മുന്‍കയ്യെടുത്ത് ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് സ്വദേശം നീലേശ്വരം തൈക്കടപ്പുറം സ്വദേശിയാണ് ജലീല്‍ . ധരിക്കാന്‍ വസ്ത്രമോ നേരത്തിന് കഴിക്കാന്‍ ഭക്ഷണമോ പോലുമില്ലാതെയാണ് ജലീല്‍ ഇത്രയും നാള്‍ പബ്‌ളിക് പാര്‍ക്കില്‍ കഴിയേണ്ടി വന്നത്.
ദുസ്സഹമായ അവസ്ഥയില്‍ നിന്ന് മോചനം നേടി എങ്ങിനെയെങ്കിലും നാട്ടിലെത്തിയാല്‍ മതി എന്നാണ് ജലീലിന്റെ ഇപ്പോഴത്തെ ഏക ആഗ്രഹം. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹായം തേടുകയാണ് ഈ പ്രവാസി.
Post Your Comments