Latest NewsNewsInternational

കാമുകനെ കുത്തിയ കേസില്‍ ‘കുള്ളത്തി’യായ പോണ്‍ താരം അറസ്റ്റില്‍

ലാസ് വേഗാസ്• കാമുകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ബ്രിഡ്‌ജെറ്റ് ദി മിഡ്‌ജെറ്റ്” എന്നറിയപ്പെടുന്ന അശ്ലീല ചിത്ര താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിഡ്ജറ്റ് പവർസ് എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ചെറിൾ മാരി മർഫിയെന്ന 39 കാരിയെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

ആക്രമണം, ഗാർഹിക പീഡനം , കവർച്ച എന്നീ കുറ്റങ്ങളാണ് ക്ലാർക്ക് കൗണ്ടി ഡിറ്റൻഷൻ സെന്ററില്‍ പാര്‍പ്പിച്ച ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ജയില്‍ കോടതി രേഖകള്‍ പറയുന്നു. വെള്ളിയാഴ്ച വരെ ഇവര്‍ തടങ്കല്‍ കേന്ദ്രത്തിലായിരുന്നുവെന്നും രേഖകള്‍ പറയുന്നു.

മർഫി അവരുടെ ഐ‌എം‌ഡി‌ബി ജീവചരിത്ര പേജിൽ ‘കുള്ളത്തിയായ അശ്ലീല താരം’ എന്നാണ് വിശേഷിപ്പിക്കുന്നത്.

ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ലാസ് വെഗാസ് പോലീസിന് ആക്രമണം സംബന്ധിച്ച കോള്‍ വന്നതെന്ന് ലാസ് വേഗാസ് മെട്രോപൊളിറ്റൻ പോലീസ് വകുപ്പ് വക്താവ് ഏഡൻ ഒകാംപോ ഗോമസ് പറഞ്ഞു.

സൗത്ത് ഡെക്കാറ്റൂർ ബൊളിവാർഡിനും വെസ്റ്റ് സഹാറ അവന്യൂവിനും സമീപമുള്ള അപ്പാർട്ട്‌മെന്റിലാണ് ആക്രമണം നടന്നത്. പോലീസെത്തി നടത്തിയ പരിശോധനയില്‍ തകര്‍ന്ന ജനാലയും കാലില്‍ കുത്തേറ്റ് കിടക്കുന്ന കാമുകനെയും കണ്ടെത്തി.

ഇയാളെ ചികിത്സയ്ക്കായി യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററില്‍ പ്രവേശിപ്പിച്ചതായും അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒകാംപോ ഗോമസ് പറഞ്ഞു.

മർഫി വ്യാഴാഴ്ച രാവിലെ ലാസ് വേഗാസ് ജസ്റ്റിസ് കോടതിയിൽ വാദത്തിന് ഹാജരാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button