പോൺ വീഡിയോകൾ ആസ്വദിക്കുന്നവർക്ക് ഒരിക്കലും അതിലെ താരങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ച് യാതൊരു അറിവും ഉണ്ടാകില്ല. ശരീരം വിറ്റു ജീവിക്കുന്നവർ എന്ന കണ്ണിൽ മാത്രമാണ് അവരെ സമൂഹം കാണുന്നത്. ഏറ്റവുമധികം പണമൊഴുകുന്ന ബിസിനസ്സ് മേഖലയിലെ ഡേർട്ടി സീക്രട്ടിനെക്കുറിച്ച് പോൺതാരങ്ങൾ നടത്തിയ ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിലൂടെയാണ് അവരുടെ ദുരിതകഥ പുറംലോകത്തെത്തിയത്.
ക്യാമറക്കു മുന്നിലും പിന്നിലും തങ്ങൾ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരകളായിക്കൊണ്ടിരിക്കുകയാണ്. എന്ത് തന്നെ ചെയ്‌താലും അതിനിപ്പോഴെന്താ നല്ല കാശുകിട്ടുന്നില്ലേ എന്ന ചോദ്യമാണ് തങ്ങൾ നേരിടേണ്ടി വരുന്നത്. എന്നാൽ ഏറ്റവും ലാഭംകൊയ്യുന്ന അശ്ലീലചിത്ര നിർമ്മാണ മേഖലയിൽ രക്ഷപെടാൻ പഴുതില്ലാതെ കുടുങ്ങിക്കിടക്കുകയാണ് പല പോൺ താരങ്ങളും. ദാരിദ്ര്യം മാറാൻ ഒരിക്കലും അനുവാദമില്ലാത്തവരാണ് പലരും. ഈ മേഖലയിൽ കാലെടുത്തു വച്ചവർക്ക് ഒരിക്കലുമിവിടെ നിന്ന് മോചനമുണ്ടാകില്ല. ഊരിപ്പോകാൻ ശ്രമിക്കുന്നവരെ കുടുക്കാനുള്ള വഴിയും മേലാളന്മാർ ഒരുക്കിവെച്ചിട്ടുണ്ടാകും.
ALSO READ: പോൺ സൈറ്റുകളിൽ താരമായി യോഗ പാന്റുകൾ
വന്യമായ പല സെക്സ് പോസിഷൻ രംഗങ്ങളിലും കരച്ചിലടക്കിക്കൊണ്ടാണ് പല പെൺകുട്ടികളും അഭിനയിക്കുന്നത്. സെക്കന്റുകൾ നീളമുള്ള അശ്ലീല ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയാകുന്നത് ചിലപ്പോൾ പത്തും ഇരുപതും റീടേക്കുകൾക്ക് ശേഷമാണ്. തങ്ങൾ അഭിനയിച്ച രംഗങ്ങൾ കാണാൻ താൽപ്പര്യമില്ലാത്തവരാണ് പോൺതാരങ്ങളിൽ ഭൂരിപക്ഷവും. പക്ഷേ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യുന്ന സമയത്ത് അവർ അത് കാണാൻ നിർബന്ധിക്കപ്പെടാറുണ്ട്. ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി അവർ അനുഭവിക്കുന്ന കൊടുംനോവിന്റെ സങ്കടങ്ങളെ ആസ്വദിച്ചുകൊണ്ടാണ് അശ്ലീല ചിത്രങ്ങളുടെ കാഴ്ചക്കാരിൽ പലരും അവരുടെ ലൈംഗിക സംതൃപ്തി തേടുന്നത്.
അശ്ലീല സിനിമാ മേഖലയിലെ പുരുഷന്മാരും സ്ത്രീകളും ലഹരിയ്ക്കടിമയാണ്. അവർക്കൊരിക്കലും അതിൽ നിന്നും മോചനമില്ല. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്നവരെല്ലാം മോശപ്പെട്ടവരാണെന്ന മനോഭാവം വച്ചു പുലർത്തുന്നവരാണ് ഭൂരിപക്ഷമാളുകളും. മറ്റെല്ലാവരെയും പോലെ തങ്ങൾ അഭിനയിക്കുകയാണെന്ന സത്യം മനസ്സിലാക്കാൻ പലരും തയാറാകുന്നില്ലെന്നും പോൺ താരങ്ങൾ പറയുന്നു.
Post Your Comments