Latest NewsUAENews

ദുബായ് എക്സ്പോ; അൽ വാസൽ പ്ലാസയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്

ദുബായ്: ദുബായ് എക്സ്പോയ്ക്ക് മിഴിവേകാൻ അൽ വാസൽ പ്ലാസയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. ഗോപുരത്തിന്റെ കിരീടം പോലുള്ള സുപ്രധാന ഭാഗം സ്ഥാപിച്ചു കഴിഞ്ഞു. 100 കണക്കിനു ജീവനക്കാരുടെ ആഴ്ചകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കുംഭഗോപുരത്തിന്റെ സുപ്രധാന ഭാഗം സ്ഥാപിച്ചത്. 7.24 ലക്ഷം ഘന മീറ്റർ വിസ്തീർണവും 67.5 മീറ്റർ ഉയരവുമുള്ള അൽ വാസൽപ്ലാസയ്ക്ക് പിസ ഗോപുരത്തെക്കാൾ ഉയരമുണ്ട്.

Read also: മരടില്‍ ഫ്‌ളാറ്റ് ഉണ്ട്… എന്നാല്‍ ഫ്‌ളാറ്റ് പൊളിയ്ക്കുന്നത് തടയാന്‍ ചെറുവിരല്‍ അനക്കിയിട്ടില്ല : പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ : പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ്

യുഎഇയുടെ മുഖമുദ്രയാകാൻ ഒരുങ്ങുകയാണ് അൽ വാസൽ പ്ലാസയെന്ന് എക്സ്പോ ദുബായ് 2020 ഉന്നതതല സമിതി ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button