ദുബായ്: അൽബേനിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റും ഉപപ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അൽബേനിയയുമായുള്ള സഹകരണത്തിന് യുഎഇയ്ക്കുള്ള താത്പര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
Read Also: ‘കോൺഗ്രസിന് വിജയിക്കണമെങ്കില്‍ നേതൃമാറ്റം അനിവാര്യം’: ശശി തരൂര്‍
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. യുഎഇ സന്ദർശിച്ചതിലും ശൈഖ് മുഹമ്മദിനെ കണ്ടതിലും അൽബേനിയൻ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
അതേസമയം, പോളണ്ട്, തായ്‌ലാന്റ്, ബെൽജിയം എന്നീ പവലയിനുകളിൽ ശൈഖ് മുഹമ്മദ് ഇന്ന് സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം അർമേനിയയുടെ പവലിയനും സന്ദർശിച്ചിരുന്നു. നൂതന ആശയങ്ങൾ സൃഷ്ടിക്കുന്നതിൽ മുൻനിരയിലുള്ള അർമേനിയ ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ ഏതാനം പട്ടണങ്ങളുടെ നാടാണ്. പുരാതന, ആധുനിക ലോകങ്ങളുടെ സംഗമ സ്ഥാനമാണ് അർമേനിയയെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Post Your Comments