തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്ന കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം. രാഷ്ട്രീയ കേരളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കാവുന്ന ഉപതെരഞ്ഞെടുപ്പ് തീയതിയായതോടെ കേരളം ഇനി പോരാട്ട ചൂടിലേക്ക് നീങ്ങുകയാണ്.
ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം സെപ്തംബര്‍ 27 വിജ്ഞാപനം ഇറക്കും. ഒക്ടോബര്‍ നാലിനാണ് പത്രികാ സമര്‍പ്പണം. ഒക്ടോബര്‍ 5ന് സൂക്ഷ്മ പരിശോധന നടക്കും. ഏഴിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി.
ഒക്ടോബര്‍ 21ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം 24ന് ഉണ്ടാകും.
ALSO READ: പാവപ്പെട്ടവരുടെ പാര്‍ട്ടിയെ സമരത്തിനിറക്കിയതില്‍ പങ്കുണ്ടോ? ബ്രിട്ടാസിനെതിരെ അഡ്വ. ജയശങ്കര്‍
എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. കേരളത്തെ കൂടാതെ മഹാരാഷ്ട്രയിലും ഹരിയാനയിലും 21ന് ഉപതെരഞ്ഞെടുപ്പ് നടക്കും.
Post Your Comments