Latest NewsNewsWomenLife Style

ആര്‍ത്തവം ഉണ്ടാകുമ്പോള്‍ ഗുരുതര രോഗമാണെന്ന് കരുതുന്നവര്‍, സാനിട്ടറി പാഡ് പോലും സംശയത്തോടെ കാണുന്ന ജനങ്ങള്‍; ഇത് പാക് ഗ്രാമങ്ങളിലെ പെണ്‍ ജീവിതങ്ങള്‍

കാലം എത്ര പുരോഗമിച്ചാലും ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള ചില വിശ്വാസങ്ങള്‍ക്ക്് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഓരോ സമൂഹവും ഓരോ തരത്തിലാണ് ഇത് നോക്കിക്കാണുന്നത്. ചിലയിടങ്ങളില്‍ ശരീരത്തിന്റെ സ്വാഭാവികമായി പ്രക്രിയയായിക്കണ്ട് അംഗീകരിക്കുമ്പോള്‍ മറ്റ് ചിലയിടങ്ങളില്‍ അത് അശുദ്ധിയാകുന്നു. സ്ത്രീ ഋതുമതിയാകുന്ന ആ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പോലും പുറത്താക്കപ്പെടുന്ന സംഭവങ്ങളും ഉണ്ട്.

എന്നാല്‍ ആര്‍ത്തവത്തിന്റെ ആദ്യ നാളുകളില്‍ അത് ഗുരുതര രോഗമായിക്കാണുന്നവരും സാനിട്ടറി പാഡുകള്‍ പോലും സംശയത്തോടെ കാണുന്നവരും ഇന്നും ഉണ്ട്. പാകിസ്ഥാനിലെ ഗ്രാമങ്ങളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില സംഭവങ്ങള്‍ ആരെയും അമ്പരപ്പിക്കും. വടക്കന്‍ പാകിസ്ഥാനിലെ ഒരു മലയോര ഗ്രാമത്തില്‍ നിന്നുള്ളതാണ് ഈ റിപ്പോര്‍ട്ട്.

ALSO READ: ലാവ്‌ലിന്‍ അഴിമതി കേസ്: ഒഴിവായെങ്കിലും പിണറായി സുരക്ഷിതനോ? ഉടൻ സുപ്രീം കോടതി പരിഗണിച്ചേക്കും

സാനിറ്ററി പാഡിനെ സംശയത്തോടെ കാണുന്നവരാണ് ഇവിടെയുള്ളവരില്‍ ഏറെയും. ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതു പോലും അവിടെ വിലക്കിപ്പെട്ടിരിക്കുന്നു. ഇതൊക്കെ രഹസ്യമായി മാത്രം സംസാരിക്കേണ്ട കാര്യമാണെന്നും പുറത്ത് പറയരുതാത്ത വിഷയമാണെന്നുമാണ് ഇവിടെയുള്ളവരുടെ ധാരണ.

ഈ ഗ്രാമത്തിലെ സ്ത്രീകള്‍ ഇപ്പോഴും തുണികളും പേപ്പറുകളുമാണ് സാനിട്ടറി പാഡിന് പകരം ഉപയോഗിക്കുന്നത്. സ്ത്രീകളില്‍ പലരും ഇപ്പോഴും തങ്ങളുടെ വസ്ത്രങ്ങള്‍ പുറത്ത് വിരിച്ച് ഉണങ്ങാറുപോലുമില്ല. അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നാണ് ഇവരുടെ ധാരണ. അതുകൊണ്ടു തന്നെ ഈ വസ്ത്രങ്ങള്‍ മുറിയില്‍ തന്നെ വിരിക്കുകയും നന്നായി ഉണങ്ങാതെ തന്നെ വീണ്ടും ഉപയോഗിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. ഇത് പലപ്പോഴും രോഗങ്ങള്‍ക്കും അണുബാധയ്ക്കും വഴിവെക്കുന്നു.

ALSO READ: വരുന്നത് മഹാപ്രളയമോ? രൂപപ്പെടുന്നത് മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍- സംസ്ഥാനത്ത് മഴ കനക്കും

ചില പ്രദേശങ്ങളില്‍ ഒരു കൂട്ടം സ്ത്രീകള്‍ ആര്‍ത്തവകാലത്ത് ഒരേ വസ്ത്രം തന്നെ മാറി മാറി ഉപയോഗിക്കാറുണ്ട്. ഇത് ഒരാളുടെ രോഗങ്ങള്‍ മറ്റുള്ളവരിലേയ്ക്ക് പടരാന്‍ ഇടയാക്കുന്നു. ആര്‍ത്തവകാലത്ത് കുളിക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നവരും ഈ ഗ്രാമങ്ങളിലുണ്ട്. ഒരു ഡോക്ടര്‍ തന്നെയാണ് പാക് ഗ്രാമങ്ങളില്‍ ഇന്നും നടത്തുവരുന്ന ഈ ദുരവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. 2017 ല്‍ യൂണിസെഫ് നടത്തിയ ഒരു സര്‍വേയിലെ വിവരങ്ങളും ഞെട്ടിക്കുന്നതാണ്. രാജ്യത്തെ സ്ത്രീ ജനസംഖ്യയില്‍ പകുതിയും ആര്‍ത്തവം ഉണ്ടാകുമ്പോള്‍ മാത്രമാണ് അതേക്കുറിച്ച് അറിയുന്നത്. ആദ്യ ആര്‍ത്തവം സംഭവിക്കുമ്പോള്‍ അതെന്താണെന്ന് പോലും അറിയാതെ ഗുരുതരരോഗമാണെന്ന് കരുതിയവരാണ് ഗ്രാമത്തില്‍ ഏറെയും. സാനിട്ടറി പാഡുകള്‍ ഗ്രാമങ്ങളില്‍ ലഭ്യമല്ലെങ്കിലും പാകിസ്ഥാനിലെ നഗരങ്ങളില്‍ പാഡുകള്‍ കിട്ടും. വില അല്‍പ്പം കൂടുതല്‍ ആണെന്നുമാത്രം. കടകളില്‍ നിന്ന് സാനിട്ടറി പാഡുകള്‍ കട്ടിയുള്ള പേപ്പറില്‍ പൊതിഞ്ഞാണ് കിട്ടുക. മറ്റുള്ള വസ്തുക്കള്‍ പൊതിഞ്ഞു നല്‍കുന്നതു പോലെ സുതാര്യമായ കവറുകളില്‍ ഇവ നല്‍കാറില്ല.

ALSO READ: കണ്ണൂരിൽ നിന്നും ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയർ സർവീസിനു തുടക്കമായി : വിമാനത്താവളത്തിൽ വാട്ടർ ഗൺ സല്യൂട്ട് നൽകി വരവേറ്റു

സ്ത്രീകള്‍ നേരിട്ട് കടയില്‍ ചെന്ന് പാഡ് വാങ്ങുന്ന രീതിയും ഇവിടില്ല. ഭര്‍ത്താക്കന്മാരോ വീട്ടിലെ ആണുങ്ങളോ ആണ് പാഡ് വാങ്ങിക്കൊടുക്കുന്നത്. ചിലര്‍ രാത്രി ഏറെ വൈകിയാകും പാഡുവാങ്ങാന്‍ കടയിലേയ്ക്ക് പോകുക. മറ്റു ചിലര്‍ ഏറെ ദൂരെയുള്ള പരിചയമില്ലാത്ത സ്ഥലങ്ങളില്‍ പോയാണ് പാഡ് വാങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button