Latest NewsNewsLife Style

ക്രമം തെറ്റിയ ആര്‍ത്തവം ഹരിഹരിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ…

ക്രമം തെറ്റിയ ആർത്തവം മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ്. ആദ്യ ആർത്തവം മുതൽ ആർത്തവ വിരാമം വരെ എല്ലാ മാസവും ഓവറിയിൽ വച്ച്  ഓരോ അണ്ഡങ്ങൾ വീതം പൂർണ്ണ വളർച്ചയിലെത്തി ഗർഭപാത്രത്തിലേക്കെത്തുന്നു.

21 മുതൽ 35 ദിവസം വരെ, അതായത് 28 ദിവസമാണ് ആർത്തവ ചക്രത്തിന്റെ കണക്ക്. ആർത്തവം ആരംഭിച്ച് ഒന്നാം ദിവസം മുതലാണ് ഈ കണക്ക്.  കൃത്യമായി രക്തസ്രാവമുണ്ടായില്ലെങ്കിൽ അത് കാര്യമുള്ള പ്രശ്നമായിക്കണ്ട് ചികിത്സ തേടാൻ പ്രത്യേകം ശ്രദ്ധിക്കുക.

ക്രമം തെറ്റിയ ആർത്തവം, മാസങ്ങളോളം തീരെ ആർത്തവം ഇല്ലാതിരിക്കുക, ചിലപ്പോൾ ഒന്നര, രണ്ടു മാസംവരെ ഒരു സൂചനയും ഇല്ലാതിരുന്നിട്ട് പെട്ടെന്ന് ആർത്തവം ഉണ്ടാവുക, അപ്പോൾ അമിതമായി രക്തസ്രാവം കാണപ്പെടുക, അത് നീണ്ടു നിൽക്കുക, ചിലപ്പോൾ അൽപമായി മാത്രം രക്തം വരിക ഇത്തരം അവസ്ഥകൾ ഗൗരവമായി കാണേണ്ടതാണ്.

ആർത്തവ ക്രമക്കേടുകൾക്ക് അമിത വണ്ണം, തൈറോയ്ഡ്, പിസിഒഡി, സ്‌ട്രെസ്, ജീവിത ശൈലികൾ തുടങ്ങിയ പല കാരണങ്ങൾ അടിസ്ഥാനമായി വരുന്നു. അനാരോഗ്യകരമായ ഭക്ഷണങ്ങളും ആർത്തവ ക്രമക്കേടുകൾക്ക് കാരണമാണ്. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവ ക്രമക്കേടുകൾ പരിഹരിക്കാൻ സഹായിക്കും…

ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കാൻ ആപ്പിൾ സിഡെർ വിനെഗറിന് കഴിയും. ഇത് അധിക ഭാരം കുറയ്ക്കുകയും അനാവശ്യമായ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് വയറിന്റെ ഭാഗങ്ങളിലെ.

പപ്പായയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കരോട്ടിൻ ആർത്തവചക്രത്തെ സാധാരണ നിലയിലാക്കുന്നു, അതുകൊണ്ട് തന്നെ പപ്പായ ആർത്തവ സമയത്ത് പോലും കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ഈസ്ട്രജൻറെ അളവ് ശരിയായി ഉത്തേജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യും.

ക്രമരഹിതമായ ആർത്തവം പരിഹരിക്കാൻ ഒരു പ്രകൃതിദത്ത മാർ​ഗമാണ് കാപ്പിയിലെ കഫീൻ. ഇത് ഈസ്ട്രജൻ നില നിയന്ത്രിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. രക്തക്കുഴലുകളുടെ സങ്കോചത്തെ നിയന്ത്രിയ്ക്കാനും ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button