എറണാകുളം: കോളേജ് ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണം വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി. മൊബൈല്‍ അവശ്യവസ്തുവായി മാറിയ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം മൗലിക അവകാശമാണ്. ഇക്കാര്യത്തില്‍ ആണ്‍- പെണ്‍ വേര്‍തിരിവ് പാടില്ലെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ കോഴിക്കോട് ചേളന്നൂര്‍ എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ഫഹീമ ഷിറിന്‍ ഹർജി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം.
Read also: പരീക്ഷാനടത്തിപ്പില്‍ സമഗ്ര അഴിച്ചുപണിക്കൊരുങ്ങി പി.എസ്.സി; നിർദേശങ്ങൾ ഇവയൊക്കെ
കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രായപൂര്‍ത്തിയായവരാണെന്ന് ഹോസ്റ്റല്‍ അധികൃതര്‍ മനസ്സിലാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2016 ല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം മനുഷ്യാവകാശമായി യുഎന്‍ മനുഷ്യാവകാശ സമിതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, അത് ഇന്ത്യയിലും ബാധകമാണെന്നും കോടതി വ്യക്തമാക്കി.
Post Your Comments