വയനാട്: പൂക്കോട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ രണ്ടുതട്ടില്‍. മരണം സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങള്‍ തള്ളി ഒരു വിഭാഗം ഹോസ്റ്റല്‍ നിവാസികള്‍ രംഗത്ത് എത്തി. സിദ്ധാര്‍ത്ഥിനെ ദിവസങ്ങളോളം മര്‍ദ്ദിച്ചിരുന്നുവെന്ന ആരോപണം അതിസ്ഥാനരഹിതമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സിദ്ധാര്‍ത്ഥിനെ പട്ടിണിക്കിട്ടില്ലെന്നും ഭക്ഷണം നല്‍കിയിട്ടും കഴിച്ചില്ലെന്നുമാണ് ഹോസ്റ്റല്‍ നിവാസികളുടെ അവകാശവാദം. കോളേജിലെ ആന്റി റാഗിങ് സ്‌ക്വാഡിന്റെ കണ്ടെത്തലുകള്‍ തള്ളുന്നതാണ് പ്രതികരണം. വിഷയത്തില്‍ ആദ്യമായാണ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നത്.
Read Also: നടി വരലക്ഷ്മി വിവാഹിതയാവുന്നു: താരപുത്രിയുടെ വരൻ നിക്കോളായ് സച്ച്‌ദേവ്
കോളേജ് ഹോസ്റ്റലില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ മാത്രമാണുള്ളത്. സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ ഞെട്ടല്‍ വിട്ടുമാറാത്തതിനാലാണ് ഇത്രയും നാള്‍ പ്രതികരിക്കാത്തത്. മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. രാത്രി ശബ്ദം കേട്ടെങ്കിലും തങ്ങള്‍ ഒന്നും കണ്ടിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു.
Post Your Comments