കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചൂടൻ രാഷ്ട്രീയ വിഷയങ്ങൾ പ്രചാരണ ആയുധമാക്കി കൊട്ടിക്കലാശത്തിന് ഒരുങ്ങുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനും, യു ഡി എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാവ് ജോസ് ടോം പുലിക്കുന്നേലും. ജോസ് കെ മാണിക്ക് വളരെ വെല്ലുവിളി ഉയർത്തുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്.
ALSO READ: പാലാരിവട്ടം പാലം അഴിമതി: ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉമ്മൻചാണ്ടി
സർക്കാരിന്റെ ഭക്ഷണം കഴിക്കാൻ യോഗ്യത മുഖ്യമന്ത്രിക്കെന്ന് പറഞ്ഞ യുഡിഎഫിന് ബേജാറാണെന്ന് കോടിയേരി പറഞ്ഞു. മര്യാദക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. പാലാരിവട്ടം അഴിമതിയും കിഫ്ബിയും പ്രധാന ആയുധമാക്കി . ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നതിനിടെയാണ് അഴിമതിയെ ചൊല്ലി ഭരണപ്രതിപക്ഷ നേതാക്കൾ വാക്പോര് നടത്തുന്നത്.
ALSO READ: ലാവ്‌ലിന്‍ അഴിമതി കേസ്: ഒഴിവായെങ്കിലും പിണറായി സുരക്ഷിതനോ? ഉടൻ സുപ്രീം കോടതി പരിഗണിച്ചേക്കും
ലാവ്‍ലിൻ കേസ് അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പ്രയോഗിക്കുന്നു.കിഫ്ബിക്ക് കീഴിലെ കെഎസ്ഇബി പദ്ധതികളില്‍ കോടികളുടെ അഴിമതി ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. കിഫ്ബി, കിയാൽ ഓഡിറ്റിൽ മുഖ്യമന്ത്രി എന്തിനെയാണ് ഭയക്കുന്നതെന്ന് ചോദിച്ച് കെപിസിസി പ്രസിഡന്റ് മുള്ളപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. പാലാരിവട്ടം അഴിമതിക്കേസ് പാലയിലെ വിജയത്തെ ബാധിക്കില്ല. കമ്പനിക്ക് മുൻകൂർ ഫണ്ട് അനുവദിച്ചതിനെ കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി സർക്കാർ ചെലവിൽ ഭക്ഷണം കഴിക്കുന്നത് വിദൂരമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments