കോട്ടയം: പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയിൽ തനിക്കു പങ്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അഴിമതി കാണിച്ചവർ നിയമത്തിന് മുന്നിൽ വരണമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
കരാറുകാരന് മുൻകൂര്‍ പണം നൽകിയത് അടക്കമുള്ള തീരുമാനങ്ങൾ മന്ത്രിസഭാ യോഗത്തിന്‍റേതാണ്. പണി സമയബന്ധിതമായി തീര്‍ക്കാൻ അത്തരത്തിൽ പല തീരുമാനങ്ങളും എടുക്കേണ്ടിവന്നിട്ടുണ്ടെന്നും ഉമ്മൻചാണ്ടി വിശദീകരിച്ചു. പലിശ ഇല്ലാതെയാണ് മുൻകൂർ പണം നൽകിയതെന്ന ആരോപണം തെറ്റാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഏത് അന്വേഷണത്തെയും യുഡിഎഫ് സ്വാഗതം ചെയ്യുന്നു.
ALSO READ: ലാവ്‌ലിന്‍ അഴിമതി കേസ്: ഒഴിവായെങ്കിലും പിണറായി സുരക്ഷിതനോ? ഉടൻ സുപ്രീം കോടതി പരിഗണിച്ചേക്കും
ഉമ്മൻ ചാണ്ടിക്ക് കേസിൽ നിന്ന് രക്ഷപെടാൻ കഴിയില്ലെന്ന് സിപിഎം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കോടിയേരിയുടെ ശ്രമം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. അത് വിലപ്പോകില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
Post Your Comments