നോര്‍വേ: ഒഴിവ് ദിവസമല്ലേ എന്നാല്‍ ഇന്നിനി കുറച്ച് മീ ന്‍ പിടിച്ചുകളയാം എന്ന് കരുതിയാണ് പത്തൊന്‍പതുകാരനായ ഓസ്‌കര്‍ ലുന്‍ഡാല്‍ ചൂണ്ടയുമായിറങ്ങിയത്.
എന്നാല്‍ അവന്റെ ചൂണ്ടയില്‍ കുടുങ്ങിയതാകട്ടെ ഒരു വിചിത്ര മത്സ്യവും. തുറിച്ച കണ്ണും നീളന്‍ വാലുമൊക്കെയുള്ളഅതിനെക്കണ്ട് അവന്‍ അമ്പരന്നു. ദിനോസറിനെപ്പോലെയുണ്ടായിരുന്നു എന്നാണ് ഓസ്‌കര്‍ ലുന്‍ഡാല്‍ ചൂണ്ടയില്‍ കുടുങ്ങിയ മീനിനെക്കുറിച്ച് പറയുന്നത്. സത്യത്തില്‍ അത് മീന്‍ തന്നെയാണോ എന്ന് എല്ലാവരും ഒന്ന് അമ്പരക്കും.
ALSO READ: ഐപിഎൽ ഫ്രാഞ്ചസികൾക്കെതിരെ പുതിയ ആരോപണവുമായി മുൻ പാക്ക് താരം
നോര്‍വേ തീരത്താണ് സംഭവം. നോര്‍ഡിക് സീ ആംഗിളിങ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഓസ്‌കാര്‍. അന്‍ഡോയ ദ്വീപിന് സമീപത്ത് നിന്നാണ് യുവാവിന് ഈ വിചിത്ര മത്സ്യത്തെ ലഭിച്ചത്. ഈ മത്സ്യത്തോടൊപ്പമുള്ള യുവാവിന്റെ ചിത്രം കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്.
Oscar Lundahl was trying to catch blue #halibut when he found the unusual #fish on the end of his line off the coast of #Norway. pic.twitter.com/0SCVK5n5od
— Baja Expeditions (@BajaExpeditions) September 16, 2019
എന്നാല്‍ റാറ്റ് ഫിഷ് വിഭാഗത്തില്‍പ്പെടുന്ന മത്സ്യമാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്രാവിനോട് സാദൃശ്യമുള്ള ഈ മത്സ്യം പസഫിക് സമുദ്രത്തിലാണ് സാധാരണ ഗതിയില്‍ കാണപ്പെടുന്നത്. സമുദ്രാന്തര്‍ഭാഗത്ത് കാണപ്പെടുന്ന ഇവയെ സാധാരണ ഗതിയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് ലഭിക്കാറില്ല. സമുദ്രാന്തര്‍ഭാഗത്തെ കാഴ്ചയ്ക്ക് വേണ്ടിയാണ് ഇവയുടെ കണ്ണുകള്‍ മറ്റ് മത്സ്യങ്ങളെ അപേക്ഷിച്ച് വലുതാണെന്നും വിദഗ്ധര്‍ പറയുന്നു.
Post Your Comments